റിലയന്‍സുമായി ചേര്‍ന്ന് ജുവലറി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ടിഫാനി & കോ.
റിലയന്‍സ് ബ്രാന്‍ഡ് ലിമിറ്റഡുമായി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ആദ്യ റീട്ടെയില്‍ ഷോറൂം ടിഫാനി & കോ. ഡല്‍ഹിയില്‍ തുറന്നിരുന്നു
ഇന്ത്യയില്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് പ്രമുഖ അമേരിക്കന്‍ ജുവലറി ബ്രാന്റായ ടിഫാനി & കോ. മുകേഷ് അംബാനിയുടെ റിലയന്‍സ് ബ്രാന്‍ഡ്‌സ് ലിമിറ്റഡുമായി ചേര്‍ന്നാണ് സ്വര്‍ണാഭരണങ്ങള്‍ക്കും ഡൈമണ്ടിനും ആയുള്ള ടിഫാനി & കോയുടെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്.
റിലയന്‍സിന്റെ സഹകരണത്തോടെ ടിഫാനി & കോയുടെ ഇന്ത്യയിലെ ആദ്യ റീട്ടെയില്‍ ഷോറൂം 2020 ജനുവരിയില്‍ ആണ് പ്രവര്‍ത്തനം ആരംഭിച്ചത്.
ടിഫാനിയുടെ ഡല്‍ഹിയിലെ ഷോറൂമില്‍ ലഭിക്കുന്ന എല്ലാ മോഡലുകളും ഓണ്‍ലൈനിലും ലഭ്യമാകും. കൂടാതെ ഡൈമണ്‍ഡ് കണ്‍സള്‍ട്ടേഷന്‍ ബുക്കിംഗും വെബ്‌സൈറ്റില്‍ ലഭിക്കും.
ഈ വര്‍ഷം ജനുവരിയില്‍ ടിഫാനി&കോയെ ഫ്രഞ്ച് ഫാഷന്‍ കമ്പനിയായ എല്‍വിഎംഎച്ച് മോയിറ്റ് ഹെന്നസി ഏറ്റെടുത്തിരുന്നു. ആഗോള തലത്തില്‍ മൂന്നൂറില്‍ അധികം റീട്ടെയില്‍ ഷോറൂമുകളാണ് ടിഫാനിക്ക് ഉള്ളത്.