കേരളത്തില്‍ 100 സലൂണ്‍ എന്ന ലക്ഷ്യവുമായി നാച്ചുറല്‍സ്

കൂടുതല്‍ വനിതകള്‍ക്ക് തൊഴിലവസരം

Update: 2022-06-23 11:25 GMT

അടുത്ത സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ 100 സലൂണ്‍ എന്ന ലക്ഷ്യവുമായി രാജ്യത്തെ പ്രമുഖ പ്രൊഫഷണല്‍ ഗ്രൂമിംഗ് ബ്രാന്‍ഡ് ആയ നാച്ചുറല്‍സ്. കേരളത്തിലെ അമ്പതാമത് സലൂണ്‍ കൊച്ചിയിലെ തോപ്പുംപടിയില്‍ സിനിമ നടി സിമ്രാന്‍ ബാഗ്ഗ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗന്ദര്യ സംരക്ഷണം ബജറ്റിനിണങ്ങിയ രീതിയില്‍ നല്‍കാനാണ് നാച്ചുറല്‍സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് നാച്ചുറല്‍സ് സ്ഥാപക കെ. വീണ വിശദമാക്കി.

കേരളത്തിലെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കൊപ്പം നാച്ചുറല്‍സിന്റെ മൂല്യവും ഉപഭോക്താക്കള്‍ തിരിച്ചറിഞ്ഞതില്‍ ഏറെ ആത്മവിശ്വാസമുണ്ടെന്നും അവര്‍ വ്യക്തമാക്കി. ആകെയുള്ള 700 നാച്ചുറല്‍ സലൂണുകളില്‍ 400 ലധികവും സ്ത്രീകളുടെ നേതൃത്വത്തിലാണു പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ - സൗന്ദര്യ മേഖലയിലെന്നപോലെ സ്ത്രീ ശാക്തീകരണം നടപ്പിലാക്കുന്നതിനും കമ്പനി പരിഗണന നല്‍കുന്നുണ്ടെന്ന് സിഇഒ സി.കെ.കുമരവേല്‍ പറഞ്ഞു.
2025 ആകുമ്പോഴേക്കും വനിത ഫ്രാഞ്ചൈസികളുടെ എണ്ണം 1000ഉം മൊത്തം 3000 സലൂണുകളും എന്നതാണ് ദേശീയതലത്തില്‍ ആദരിക്കപ്പെടുന്ന ഈ ബ്രാന്‍ഡിന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദമാക്കി.' സൗന്ദര്യം സിമ്രാന്റെ കണ്ണിലൂടെ' എന്ന പരിപാടിയും നാച്ചുറല്‍സ് ഫ്രാഞ്ചൈസികളില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്കുള്ള അവാര്‍ഡ് ദാനവും നടന്നു.
നാച്ചുറല്‍സ് കമ്യൂണിറ്റി
സ്വന്തമായി വരുമാനം നേടുക എന്ന സാധാരണക്കാരായ സ്ത്രീകളുടെ ആഗ്രഹത്തെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സഹായിക്കുന്ന ഫ്രാഞ്ചൈസിംഗ് ബിസിനസ് അവസരമാണ് നാച്ചുറല്‍സ് ഇന്ത്യയിലെ വനിതകള്‍ക്കായി മുന്നോട്ട് വച്ചിട്ടുള്ളതെന്ന് കെ വീണ പറയുന്നു. വെറുമൊരു ഫ്രാഞ്ചൈസിംഗ് ബിസിനസിനപ്പുറം ഒരു നാച്ചുറല്‍സ് കമ്യൂണിറ്റി ഉണ്ടാക്കിയെടുക്കാനാണ് ബ്രാന്‍ഡിന്റെ ലക്ഷ്യം. അതിനായി വിദഗ്ധരായ ടീമിനെയാണ് നാച്ചുറല്‍സില്‍ നിയമിച്ചിട്ടുള്ളത്. പ്രശസ്ത ഫ്രാഞ്ചൈസിംഗ് കോച്ചായ ഡോ. ചാക്കോച്ചന്‍ മത്തായി ഫ്രാഞ്ചൈസിംഗ് ബിസിനസ് ഡെവലപ്‌മെന്റ് ആന്‍ഡ് ട്രെയ്‌നിംഗ് ഹെഡ് ആയി ചുമതലയേറ്റിട്ടുണ്ട്. നാച്ചുറല്‍സിലേക്ക് ഫ്രാഞ്ചൈസിംഗ് ബിസിനസിലൂടെ പങ്കാളിയാകുന്നവര്‍ക്ക് ട്രെയ്‌നിംഗും ഗ്രൂമിംഗ് സേവനങ്ങള്‍ക്ക് പുറമെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുള്‍പ്പെടുന്ന ബിസിനസ് വൈവിധ്യവത്കരണവും സാധ്യമാണ്.
20 സംസ്ഥാനങ്ങള്‍
ഒരു ഫ്രാഞ്ചൈസിയുമായി ആരംഭിച്ച നാച്ചുറല്‍സിന് ഇന്ത്യയുടെ 20 സംസ്ഥാനങ്ങളിലായി പടര്‍ന്നു പന്തലിക്കാനും 700 ലധികം ശാഖകളിലായി ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു. നാച്ചുറല്‍സിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് പിന്തുണ നല്‍കാന്‍ കോച്ചായ ഡോ ചാക്കോച്ചന്‍ മത്തായി ഉള്‍പ്പെടെ നാച്ചുറല്‍സ് ടീമും സജ്ജമാണ്. കേരളത്തില്‍ ചെറിയ പട്ടണങ്ങളിലേക്ക് നാച്ചുറല്‍സ് ബ്രാന്‍ഡ് വ്യാപിപ്പിക്കലാണ് ഈ സാമ്പത്തിക വര്‍ഷം പ്രധാന ഊന്നല്‍ നല്‍കുന്നത്. 22 വര്‍ഷത്തെ പാരമ്പര്യവും ഉപഭോക്താക്കളുടെ വിശ്വാസ്യത നഷ്ടപ്പെടുത്താത്ത കരുത്തരായ ഫ്രാഞ്ചൈസികളുമാണ് ബ്രാന്‍ഡിന്റെ മുതല്‍ക്കൂട്ട്. ബ്യൂട്ടി, ഹെല്‍ത്ത് ഉല്‍പ്പന്നനിരയ്ക്കു പുറമെ നാച്ചുറല്‍ സ്‌കൂള്‍ ഓഫ് മേക്കപ്പ് എന്ന പേരില്‍ ബ്യൂട്ടി ആന്‍ഡ് മേക്ക് ഓവര്‍ ട്രെയ്‌നിംഗ് അക്കാദമിയും ആരോഗ്യസംരക്ഷണത്തിലൂന്നിയ സൗന്ദര്യ സംരക്ഷണത്തിന് നാച്ചുറല്‍ ആയുര്‍ എന്ന വിഭാഗവും നാച്ചുറല്‍സിന്റെ ബിസിനസ് ഡെവലപ്‌മെന്റിന് ശക്തി പകരുന്നു.


Tags:    

Similar News