ലൈഫ്‌സ്റ്റൈല്‍ രംഗത്തെ മൂന്ന് കമ്പനികളില്‍ നിക്ഷേപവുമായി നൈക
അത്‌ലെഷര്‍ ബ്രാന്‍ഡായ കികയെ പൂര്‍ണമായും നൈക സ്വന്തമാക്കി
ലൈഫ്‌സ്റ്റൈല്‍ രംഗത്ത് വീണ്ടും നിക്ഷേപവുമായി നൈകയുടെ മാതൃസ്ഥാപനം എഫ്എസ്എന്‍ ഇ-കൊമേഴ്‌സ് വെഞ്ചേഴ്‌സ് ലിമിറ്റഡ്. എര്‍ത്ത് റിഥം (Earth Rhythm), അത്‌ലെഷര്‍ ബ്രാന്‍ഡായ കിക (Kica), ഡയറ്ററി-ന്യൂട്രികോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന നഡ്ജ് വെല്‍നസ് (Nudge Wellness)എന്നിവയിലാണ് നൈക നിക്ഷേപം നടത്തിയത്. മൂന്ന് കമ്പനികളിലേതും ചേര്‍ത്ത് 63.76 കോടി രൂപയുടേതാണ് നിക്ഷേപം.
3.6 കോടിക്ക് നഡ്ജ് വെല്‍നെസിന്റെ 60 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയ നൈ ക, ആദ്യമായാണ് ഡയറ്ററി-ന്യൂട്രികോസ്‌മെറ്റിക് മേഖലയിലേക്ക് എത്തുന്നത്. 41.65 കോടി രൂപയ്ക്ക് എര്‍ത്ത് റിഥത്തിന്റെ 18.51 ശതമാനം ഓഹരികളാണ് നൈക വാങ്ങിയത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ബ്യൂട്ടികെയര്‍ ഉല്‍പ്പന്നങ്ങളാണ് എര്‍ത്ത് റിഥം വില്‍ക്കുന്നത്.
സ്ത്രീകളുടെ അത്‌ലെഷര്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്ന കികയെ 45.51 കോടിക്ക് പൂര്‍ണമായും നൈക ഏറ്റെടുത്തു. ഭാവിയില്‍ നൈകയുടെ ബ്രാന്‍ഡായി കിക മാറും. രണ്ട് വര്‍ഷങ്ങളായി ഏറ്റെടുക്കലുകളിലൂടെ ഉല്‍പ്പന്ന നിര വിപുലപ്പെടുത്തുകയാണ് നൈക. കഴിഞ്ഞ വര്‍ഷം ജുവലറി ബ്രാന്‍ഡ് pipa bella, സ്‌കിന്‍ കെയര്‍ ബ്രാന്‍ഡ് ഡോ്ട്ട് ആന്‍ഡ് കീ എന്നിവയെ നൈക ഏറ്റെടുത്തിരുന്നു. ഓണ്‍ലൈനിലൂടെയും ഓഫ്‌ലൈനിലൂടെയും വില്‍പ്പന നടത്തുന്ന നൈകയ്ക്ക് രാജ്യത്താകെ 70 ഷോറൂമുകളും 17 ദശലക്ഷത്തോളം സജീവ ഉപഭോക്താക്കളുമാണ് ഉള്ളത്.