ജനങ്ങള്‍ വസ്ത്രങ്ങള്‍ വാങ്ങല്‍ കൂട്ടി; ലാഭം കൊയ്ത് റിലയന്‍സ് റീറ്റെയ്‌ലും

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ റിലയന്‍സ് റീറ്റെയ്ല്‍ അറ്റാദായം 88 ശതമാനം ഉയര്‍ന്ന് 1,830 കോടി രൂപയായി.

Update:2021-01-23 13:29 IST

റിലയന്‍സ് റീറ്റെയ്‌ലിന് മൂന്നാം പാദത്തില്‍ വന്‍ കുതിപ്പ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ റിലയന്‍സ് റീറ്റൈയ്ല്‍ അറ്റാദായം 88 ശതമാനം ഉയര്‍ന്ന് 1,830 കോടി രൂപയായതായി റിപ്പോര്‍ട്ട്. എന്നിരുന്നാലും, വരുമാനം വര്‍ഷം തോറും 8 ശതമാനം ഇടിഞ്ഞ് 37,845 കോടി രൂപയായി.

പെട്രോളിയം റീറ്റെയ്ല്‍ വ്യാപാരത്തെ പ്രത്യേക റിലയന്‍സ്-ബ്രിട്ടീഷ് പെട്രോളിയം സംയുക്ത സംരംഭത്തിലേക്ക് മാറ്റിയതും തിരിച്ചടിയായെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
കോവിഡ് -19 പകര്‍ച്ചവ്യാധിയും തുടര്‍ന്നുള്ള ലോക്ഡൗണും മൂലം റിലയന്‍സ് ട്രെന്‍ഡ്‌സ് ഉള്‍പ്പെടെയുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ പൂട്ടിയിടേണ്ടി വന്നതും പിന്നീട് പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോഴും കുറഞ്ഞ വില്‍പ്പനയായതുമെല്ലാം ആകെയുള്ള വില്‍പ്പന ഇടിവിന്റെ കാരണമാണ്.
മൂന്നാം പാദത്തില്‍ മികച്ച ലാഭം നേടാന്‍ ഈ ഫാഷന്‍ ബ്രാന്‍ഡിനെ സഹായിച്ചത് വസ്ത്ര വില്‍പ്പന രംഗത്തെ ഉണര്‍വാണ്. കൂടുതല്‍ സ്ഥലങ്ങളില്‍ ബ്രാന്‍ഡ് വിപുലീകരണത്തിനും കമ്പനി പ്രാധാന്യം നല്‍കിയിരുന്നു. ഈ കാലയളവില്‍ റിലയന്‍സ് റീറ്റൈയ്ല്‍ 300 ലധികം ഔട്ട്ലെറ്റുകള്‍ തുറന്നു, മൊത്തം സ്റ്റോര്‍ എണ്ണങ്ങളുടെ എണ്ണം 12,000 ല്‍ എത്തി. ഇതും വിപണിയിലെ കുതിപ്പിന് സഹായകമായി.


Tags:    

Similar News