അമേരിക്കന്‍ ഫാഷന്‍ ബ്രാന്‍ഡിനെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ റിലയന്‍സ്

മുപ്പത്തഞ്ചോളം ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളുമായി റിലയന്‍സ് റീറ്റെയ്ല്‍ സഹകരിക്കുന്നുണ്ട്

Update:2022-07-07 12:00 IST

അമേരിക്കന്‍ ഫാഷന്‍ ബ്രാന്‍ഡായ ഗ്യാപ് (GAP) ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. ഇത്തവണ റിലയന്‍സ് റീറ്റെയ്ല്‍ (Reliance Retail) ആണ് ഗ്യാപിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇരു കമ്പനികളും തമ്മില്‍ ദീര്‍ഘകാല കരാറിലെത്തിയ വിവരം റിലയന്‍സ് പ്രഖ്യാപിച്ചത് ഇന്നലെയാണ്.

ഇന്ത്യയില്‍ നേരത്തെ അരവിന്ദ് ഫാഷന്‍സ് ആയിരുന്നു ഗ്യാപിന്റെ പങ്കാളികള്‍. 2020ല്‍ ആണ് ഇരു കമ്പനികളും പരസ്പര ധാരണയോടെ ഇടപാടുകള്‍ അവസാനിപ്പിച്ചത്. 1969ല്‍ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച കമ്പനിയാണ് ഗ്യാപ്. ഓള്‍ഡ് നേവി, ബനാന റിപ്പബ്ലിക്, അത്‌ലെറ്റ തുടങ്ങിയവയും ഗ്യാപിന് കീഴിലുള്ള ബ്രാന്‍ഡുകളാണ്.

ഇന്ത്യയില്‍ എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഷോറൂമുകളിലൂടെയും ട്രെന്‍ഡ്‌സ്, അജിയോ ഉള്‍പ്പടെയുള്ളവയിലൂടെയും ഗ്യാപിന്റെ ഉല്‍പ്പന്നങ്ങള്‍ റിലയന്‍സ് അവതരിപ്പിക്കും. മുപ്പത്തഞ്ചോളം ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളുമായി റിലയന്‍സ് റീറ്റെയ്ല്‍ സഹകരിക്കുന്നുണ്ട്.

Tags:    

Similar News