ഉൽപ്പാദനം കുറയുന്നു, സുഗന്ധവ്യഞ്ജനങ്ങളുടെ വിലയും മേലോട്ട്
ജീരകം, മല്ലി, കുരുമുളക്, വറ്റൽ മുളക് എന്നിവയിലാണ് വിലക്കയറ്റം, ഡിമാൻഡ് വർധിക്കുന്നു
ഉൽപ്പാദനം കുറഞ്ഞതോടെ കഴിഞ്ഞ ഒരു വർഷത്തിൽ പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജനങ്ങളുടെ വില വർധിക്കുകയാണ്. ജീരകം, മല്ലി, കുരുമുളക്, വറ്റൽ മുളക് എന്നിവയുടെ വിലയാണ് ക്രമാതീതമായി ഉയർന്നത്. എന്നാൽ മഞ്ഞൾ വില വർധനവ് മറ്റ് സുഗന്ധവ്യഞ്ജനങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു.
ആഗസ്റ്റ് മാസം വറ്റൽ മുളക് വിലയിൽ 23.4 % വാർഷിക വളർച്ച ഉണ്ടായി. മല്ലി 18 .9 %, ജീരകം 18.3 %, കുരുമുളക് 14.7 % എന്നിങ്ങനെ യാണ് വർധിച്ചത്. എന്നാൽ മഞ്ഞൾ വിലയിൽ 6.7 % വർധനവാണ് ഉണ്ടായത്.
വിപണികളിൽ മഞ്ഞളിൻ റ്റെ വരവ് ഫെബ്രുവരി -ആഗസ്റ്റ് കാലയളവിൽ 17 % വർധിച്ച് 371923 ടണ്ണായി. ഇതു കാരണം മഞ്ഞൾ വില മിതപ്പെട്ടെങ്കിലും മറ്റ് സുഗന്ധ വ്യഞ്ജനങ്ങളുടെ ഉൽപ്പാദനം കുറയുന്നതിനാൽ ഇനിയും വിലവർധിക്കുമെന്ന് വ്യാപാരികൾ കരുതുന്നു.
ലോകത്തെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജനങ്ങളുടെ വിപണിയായ ഗുജറാത്തിലെ ഉൻജായിൽ (Unjha) ജീരകത്തിൻ റ്റെ വില കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 20 കിലോക്ക് 2400 മുതൽ 2600 രൂപയായിരുന്നത് ഇപ്പോൾ 4700 രൂപയായി വർധിച്ചു. നവംബർ മാസം വില 5000 രൂപയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2021 -22 ൽ 5 ദശലക്ഷം ചാക്കുകളായി കുറഞ്ഞു (55 കിലോ ഒരു ചാക്കിൽ). മുൻ വർഷം 8 ശതകോടിയായിരുന്നു. മാർച്ച് മുതൽ ആഗസ്റ്റ് കാലയളവിൽ ജീരകത്തിൻറ്റെ വരവ് 36 % കുറഞ്ഞ് 147,660 ടണ്ണായി
അനുകൂലമല്ലാത്ത കാലാവസ്ഥ മൂലം രാജസ്ഥാൻ, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളിലെ കർഷകർ ജീരക കൃഷി ഉപേക്ഷിച്ച് പരുത്തിയും, കടുകും, സോയാബീൻ, നിലക്കടല തുടങ്ങിയവയിലേക്ക് മാറിയതാണ് വിലക്കയറ്റം ഉണ്ടാകാൻ കാരണം.
മുളക് വില ഡിസംബറിന് ശേഷം വില ഇരട്ടിയായി, നിലവിൽ കിലോക്ക് 240 രൂപ, മല്ലി വില 75 രൂപയിൽ നിന്ന് 120 രൂപയായി.
മല്ലിയുടെ വരവ് ഫെബ്രുവരി - ആഗസ്റ്റ് കാലയളവിൽ 23 % കുറഞ്ഞ് 2,48,581 ടണ്ണായി. ഗുജറാത്തിൽ നിന്നുള്ള വരവ് 46 ശതമാനവും, രാജസ്ഥാനിൽ നിന്ന് 15 % വരവ് കുറഞ്ഞു. അതെ സമയം കടുകിൻ റ്റെ വരവ് മാർച്ച് മാസത്തിന് ശേഷം 52 % വർധിച്ച് 3.13 ദശലക്ഷം ടണ്ണായി.