ടേബിള്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോം ഡൈന്‍ഒട്ടിനെ ഏറ്റെടുക്കാനൊരുങ്ങി് സ്വിഗ്ഗി

കൊച്ചിയില്‍ ഉള്‍പ്പടെ രാജ്യത്തെ 20 നഗരങ്ങളില്‍ ഡൈന്‍ഔട്ടിന്റെ സേവനങ്ങള്‍ ലഭ്യമാണ്

Update:2022-05-14 13:43 IST

ഭക്ഷണ വിതരണ രംഗത്തെ പ്രമുഖരായ സ്വിഗ്ഗി റെസ്റ്റോറന്റ്‌സ് saas രംഗത്തേക്ക്. ടൈംസ് ഇന്റര്‍നെറ്റിന്റെ കീഴിലുള്ള ഡൈന്‍ഔട്ടിനെ പൂര്‍ണമായും സ്വിഗ്ഗി (Swiggy) ഏറ്റെടുക്കും. റെസ്റ്റോറന്റുകളിലെ ടേബിള്‍ റിസര്‍വേഷന്‍, ബില്‍ പേയ്‌മെന്റ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ഡൈന്‍ഔട്ട്. എന്നാല്‍ എത്ര രൂപയ്ക്കാണ് ഡൈന്‍ഒട്ടിനെ ഏറ്റെടുക്കുന്നതെന്ന് സ്വിഗ്ഗി വ്യക്തമാക്കിയിട്ടില്ല.

150-200 മില്യണ്‍ ഡോളറോളം മൂല്യമാണ് ഡൈന്‍ഔട്ടിന് കണക്കാക്കുന്നത്. 2014ല്‍ 10 മില്യണ്‍ ഡോളറായിരുന്നു ടൈംസ് ഇന്റര്‍നെറ്റ് ഏറ്റെടുക്കുമ്പോഴുള്ള ഡൈന്‍ഔട്ടിന്റെ മൂല്യം. ഇടപാട് പൂര്‍ത്തിയായ ശേഷവും പ്രത്യേക ആപ്ലിക്കേഷനായി ഡൈന്‍ഔട്ട് തുടരും. അങ്കിത് മെഹ്‌റോത്ര, നിഖില്‍ ബക്ഷി, സാഹില്‍ ജെയിന്‍, വിവേക് കപൂര്‍ എന്നിവര്‍ ചേര്‍ന്ന് 2012ല്‍ ആണ് ഡൈന്‍ഔട്ട് ആരംഭിക്കുന്നത്. ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുന്നതോടെ ഇവര്‍ സ്വിഗ്ഗിയുടെ ഭാഗമായി ഡൈന്‍ഔട്ടില്‍ തുടരും.
കൊച്ചിയില്‍ ഉള്‍പ്പടെ രാജ്യത്തെ 20 നഗരങ്ങളില്‍ ഡൈന്‍ഔട്ടിന്റെ സേവനങ്ങള്‍ ലഭ്യമാണ്. 2014ല്‍ കമ്പനിയെ ടൈംസ് ഇന്റര്‍നെറ്റ് ഏറ്റെടുക്കുമ്പോള്‍ 10 മില്യണ്‍ ഡോളറായാണ് മൂല്യം കണക്കാക്കിയിരുന്നത്.
50000ല്‍ അധികം റെസ്റ്റോറന്റുകളാണ് ഡൈന്‍ഔട്ട് ശൃംഖലയില്‍ ഉള്ളത്. സ്വിഗ്ഗിയുടെ പ്രധാന എതിരാളിയായ സൊമാറ്റോ നിലവില്‍ ടേബിള്‍ ബുക്കിംഗ് സേവനം നല്‍കുന്നുണ്ട്.


Tags:    

Similar News