അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനവുമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍

ബിഗ് ഡെമോ ഡേയുടെ ഏഴാം പതിപ്പാണ് ജൂലായ് ആറിന് നടക്കുക

Update: 2022-06-29 06:30 GMT

കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്ന (അഗ്രിടെക്) സ്റ്റാര്‍ട്ടപ്പുകളുടെ നൂതന സാങ്കേതികവിദ്യാധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വെര്‍ച്വല്‍ പ്രദര്‍ശനവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം). ഈ രംഗത്തെ നിക്ഷേപകര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്താനാകുന്ന ബിഗ് ഡെമോ ഡേയുടെ ഏഴാം പതിപ്പാണ് ജൂലായ് ആറിന് നടക്കുക.

രാവിലെ പത്തു മുതല്‍ നടക്കുന്ന പരിപാടിയില്‍ കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുന്ന പ്രതിവിധികള്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ പങ്കുവയ്ക്കും. നിക്ഷേപകര്‍, വന്‍കിട സ്ഥാപനങ്ങള്‍, പങ്കാളികള്‍ എന്നിവര്‍ക്കു മുന്നില്‍ പ്രതിവിധികള്‍ നേരിട്ട് അവതരിപ്പിക്കുന്നതിനുള്ള അവസരവും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും.
ഫ്യൂസ്ലേജ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ബഡ്‌മോര്‍ അഗ്രോ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, ടെക്വാര്‍ഡ് ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഓര്‍ഗായൂര്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, അല്‍കോഡെക്‌സ് ടെക്‌നോളജീസ്, ബ്രെയിന്‍ വയേര്‍ഡ്, കോര്‍ബല്‍ ബിസിനസ് ആപ്ലിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ പ്രൈവറ്റ് ലിമിറ്റഡ്, നവ ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് കാര്‍ഷിക രംഗത്തെ ഭൂരിഭാഗം പ്രശ്‌നങ്ങള്‍ക്കുള്ള സാങ്കേതിക പ്രതിവിധികള്‍ അവതരിപ്പിക്കുന്നത്.
രജിസ്റ്റര്‍ ചെയ്യുവാന്‍ https://zfrmz.com/buQb1HEDzKTxKq7bnFCQ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


Tags:    

Similar News