30 under 30

'ഹോളിവുഡാണ് ഞങ്ങളെ ശരിയായ ഒരു ബിസിനസ് സംരംഭമാക്കിയത്'

Dhanam News Desk

അനുഭ സിന്‍ഹ (25)

മാനേജിംഗ് ഡയറക്ടര്‍, റെയ്‌സ് 3D ടെക്‌നോളജീസ്, കൊച്ചി

ബിസിനസിലേക്കു വരുമെന്നത് ഭാവനയില്‍ പോലും കണ്ടിട്ടില്ലാത്തയാളായിരുന്നു ഞാന്‍. ബിസിനസ് എന്റെ ജീവിതത്തില്‍ സംഭവിക്കുകയായിരുന്നു. സ്‌കൂള്‍ കാലം മുതലേ സമൂഹത്തിന് പ്രയോജനകരമായ പ്രോഗ്രാമുകള്‍ ഡിസൈന്‍ ചെയ്യാന്‍ എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. പിന്നീട് ഗ്രാജുവേഷന് ശേഷം ഒരു കമ്പനിയായി (നോണ്‍

പ്രോഫിറ്റ് സ്ഥാപനം പോലെ) ആരംഭിച്ചു. ഹോളിവുഡ് കമ്പനികളാണ് ഞങ്ങളെ ശരിയായ ഒരു ബിസിനസ് സംരംഭമാക്കി മാറ്റിയത്.

ബിസിനസിലെ സന്തോഷം

അതുവരെ കണ്ണട വെക്കാതെ 3ഡി കാഴ്ച എളുപ്പത്തില്‍ സാധ്യമായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ സൃഷ്ടിച്ച സ്‌ക്രീന്‍ ഗാര്‍ഡ് ഉപയോഗിച്ച് കണ്ണട വെക്കാതെ മൊബീലില്‍ 3ഡി കാണാനായി.

ജീവിതത്തിലെ ലക്ഷ്യം

ഓഗ്മെന്റഡ് റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകള്‍ നാം ജീവിക്കുന്ന, ചിന്തിക്കുന്ന രീതി തന്നെ മാറ്റും. ജീവിതത്തിന്റെ നിലവാരം വലിയ തോതില്‍ മാറ്റാന്‍ കഴിയുന്ന വിഷ്വല്‍ ടൂള്‍സ് രൂപപ്പെടുത്തുകയാണ് എന്റെ ലക്ഷ്യം. ഉദാഹരണത്തിന് മദ്യത്തിന് അടിമയായവരെ അതില്‍ നിന്ന് മോചനം നേടാന്‍ സഹായിക്കുന്ന മാര്‍ഗം.

കണ്ണടയില്ലാതെ 3ഡി കാഴ്ച സാധ്യമാകുന്ന ഓട്ടോസ്റ്റീരിയോസ്‌കോപ്പിക് പ്ലാറ്റ്‌ഫോം ഞങ്ങള്‍ വികസിപ്പിച്ചെടുത്ത് പേറ്റന്റ് നേടുകയുണ്ടായി. ഇന്നവേഷനുകള്‍ തുടര്‍ന്നും ആവിഷ്‌കരിക്കുകയാണ് ലക്ഷ്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT