30 under 30

ഉപഭോക്താവിനെ സേവിക്കുകയല്ല, മികച്ച രീതിയില്‍ സേവിക്കുക എന്നതാണ് പ്രധാനം

Dhanam News Desk

നിക്ഷാന്‍ അഹമ്മദ് (24)

എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍, ഇഹം ഡിജിറ്റല്‍, കോഴിക്കോട്

മൂന്നു വര്‍ഷം മുമ്പാണ് ഇഹം ഡിജിറ്റല്‍ തുടങ്ങുന്നത്. തുടക്കത്തില്‍ കാര്യങ്ങള്‍ കടുപ്പമേറിയതായിരുന്നെങ്കിലും തലമുറകളായി ബിസിനസിലുള്ള കുടുംബത്തില്‍ നിന്നുള്ള പിന്തുണയോടെ അതൊക്കെ മറികടക്കാനായി.

യുകെയിലെ ആസ്റ്റണ്‍ ബിസിനസ് സ്‌കൂളിലെ ബാച്ച്‌ലേഴ്‌സ് പഠനം

ആഗോളതലത്തിലെ ബിസിനസ് സംബന്ധിച്ച ഉള്‍ക്കാഴ്ച നല്‍കി. നിരന്തരമായ ഇന്നവേഷനും മാറ്റങ്ങളും ബിസിനസ് മേഖലയില്‍ വലിയ പങ്കുവഹിക്കുന്നു.

ഒരു യുവ സംരംഭകനാകുമ്പോള്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായ ആശയവിനിമയ, സേവന തന്ത്രങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. ഉപഭോക്താവിനെ സേവിക്കുകയല്ല, മികച്ച രീതിയില്‍ സേവിക്കുക എന്നത് വിപണിയില്‍ മുന്നിലെത്താന്‍ ആവശ്യമാണ്.

വെല്ലുവിളികള്‍

ഡിജിറ്റല്‍ രംഗത്ത് നിരന്തരമായ മാറ്റങ്ങള്‍ നടക്കുമ്പോള്‍ ഓരോ ദിവസവും എന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍

തന്നെയാണ്.

വിദേശ രാജ്യങ്ങളില്‍ ലഭ്യമാകുന്നതു പോലുള്ള സുഖകരവും ആഡംബരപൂര്‍ണവുമായ അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കാനാകുന്നുവെന്നത് സന്തോഷം പകരുന്ന കാര്യമാണ്. സംരംഭകന്‍ എന്ന നിലയില്‍ അപ്രതീക്ഷിതമായി അനന്തമായ അവസരങ്ങളാണ് മുന്നില്‍ വരുന്നത്.

ഡിജിറ്റല്‍ മേഖലയില്‍ കേരളത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കുന്നതിനും പുതിയ യുവ സംരംഭകര്‍ കടന്നു വരുന്നതിനുമുള്ള ഒരു ബിസിനസ് പ്ലാറ്റ്‌ഫോം ഉണ്ടാക്കുകയെന്നതാണ് ലക്ഷ്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT