ഔഡി ക്യൂ3, ക്യൂ5 മോഡലുകളുടെ സിഗ്നേച്ചര്‍ എഡിഷന്‍ ഇന്ത്യന്‍ നിരത്തിലെത്തിച്ച് ജര്‍മന്‍ വാഹന നിര്‍മാതാവായ ഔഡി. എക്‌സ്‌ക്ലൂസീവായ ഡിസൈന്‍ ഘടകങ്ങളും പ്രീമിയം ഫീച്ചറുകളും ഉള്‍പ്പെടുത്തി ആഡംബരത്തിന് മുന്‍തൂക്കം നല്‍കിയാണ് വാഹനത്തിന്റെ വരവ്. പുതിയ എഡിഷനിലൂടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനവും (refined performance) അത്യാധുനിക ഫീച്ചറുകളും ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. പരിമിതമായ യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിക്ക് വേണ്ടി കരുതിവെച്ചിരിക്കുന്നതെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
വാഹനത്തിന്റെ ഇന്റീരിയറിലും എക്‌സ്ടീരിയറിലും നിരവധി എക്‌സ്‌ക്ലൂസീവ് അപ്ഗ്രേഡുകളാണ് ഔഡി വരുത്തിയിരിക്കുന്നത്. വാഹനം തുറക്കുമ്പോള്‍ തറയില്‍ പ്രൊജക്റ്റ് ചെയ്യുന്ന ഔഡി റിങ്‌സ് എന്‍ട്രി എല്‍.ഇ.ഡി ലാമ്പുകളാണ് പ്രധാന പ്രത്യേകത. ഔഡി ലോഗോ എപ്പോഴും ശരിയായ ദിശയില്‍ നിലനിര്‍ത്തുന്ന ഡൈനാമിക് വീല്‍ ഹബ് കവറുകളും വാഹനത്തിന് മികച്ച ലുക്ക് നല്‍കുന്നുണ്ട്. കാബിനിലെ ഫ്രഷ്‌നസ് നിലനിറുത്താന്‍ ഫ്രാഗ്രന്‍സ് ഡിസ്‌പെന്‍സറും ഇന്‍ബില്‍റ്റായി ഉള്‍പ്പെടുത്തി. പ്രീമിയം അനുഭവം നല്‍കുന്ന മെറ്റാലിക് കീ കവറും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പെഡല്‍ സെറ്റുമാണ് മറ്റൊരു പ്രത്യേകത.
പുതിയ എസ് ഡിസൈനിലുള്ള 5 സ്പീക്ക് അലോയ് വീലുകള്‍ ക്യൂ3ക്ക് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നുണ്ട്. പുതിയ പ്രോഗ്രസ്സീവ് റെഡ് നിറത്തിലും ഈ മോഡല്‍ ലഭ്യമാണ്. ടെക്നോളജി വേരിയന്റിലാണ് സിഗ്‌നേച്ചര്‍ ലൈന്‍ പാക്കേജ് ലഭിക്കുക. കൂടാതെ പാര്‍ക്ക് അസിസ്റ്റ് പ്ലസ് എന്ന സംവിധാനവും വാഹനത്തിലുണ്ട്. പിന്‍നിര സീറ്റിലെ യാത്രക്കാര്‍ക്ക് വേണ്ടി ഒരു 12 വോട്ടിന്റെ പവര്‍ ഔട്ട്ലെറ്റും രണ്ട് യു.എസ്.ബി പോര്‍ട്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 52.31 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
പുതിയ ആര്‍ 19 ട്വിന്‍ ആം ഗ്രാഫൈറ്റ് േ്രഗ അലോയ് വീലുകളാണ് നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ മൊത്തത്തിലുള്ള ലുക്ക് വര്‍ധിപ്പിക്കാന്‍ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. നവാര ബ്ലൂ, ഗ്ലേസിയര്‍ വൈറ്റ്, മിഥോസ് ബ്ലാക്ക്, മന്‍ഹാട്ടന്‍ ഗ്രേ, ഡിസ്ട്രിക്റ്റ് ഗ്രീന്‍ എന്നീ അഞ്ച് നിറങ്ങളിലാണ് വാഹനം ലഭ്യമാവുക. 53.55 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.
Read DhanamOnline in English
Subscribe to Dhanam Magazine