പശ്ചിമേഷ്യന്‍ പ്രതിസന്ധിക്കിടയിലും രാജ്യത്ത് വാഹന വിപണി ഉഷാറെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം മേയ് മാസം വില്പനയില്‍ മുന്നേറ്റം തുടര്‍ന്നു. ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിച്ചു നില്ക്കുന്നതിനൊപ്പം കയറ്റുമതിയും ഉയര്‍ന്നതാണ് വില്പനയില്‍ പ്രതിഫലിക്കുന്നത്.
കാര്‍ വിപണിയില്‍ പ്രമുഖരായ മാരുതി സുസൂക്കിക്ക് ഇരട്ടി മധുരം സമ്മാനിച്ച മാസമാണ് കടന്നുപോകുന്നത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്പനയാണ് കഴിഞ്ഞ മാസം നടന്നത്. ആകെ 2,42,688 യൂണിറ്റുകള്‍ മാരുതി സുസൂക്കി വിറ്റഴിച്ചു. ആഭ്യന്തര മാര്‍ക്കറ്റില്‍ 1,93,535 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ കയറ്റുമതി 41,914 യൂണിറ്റിലേക്ക് വര്‍ധിപ്പിക്കാന്‍ കമ്പനിക്ക് സാധിച്ചു.
ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ മുന്‍വര്‍ഷം സമാനമാസത്തേക്കാള്‍ 9.1 ശതമാനം വളര്‍ച്ചയാണ് മേയില്‍ രേഖപ്പെടുത്തിയത്. 47,837 യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചു. ഇക്കാലയളവില്‍ 13,3000 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യാനും സാധിച്ചു. ആകെ വില്പന 61,137 യൂണിറ്റുകള്‍.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മേയില്‍ 20 ശതമാനം വില്പന വളര്‍ച്ച നേടി. 99,636 യൂണിറ്റുകളാണ് ഇക്കാലയളവില്‍ വിറ്റഴിച്ചത്. കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില്പനയില്‍ 19 ശതമാനത്തിന്റെ വര്‍ധനയും രേഖപ്പെടുത്തി.
ടൊയോട്ട കിര്‍ലോസ്‌കര്‍ മേയില്‍ 7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ആകെ വിറ്റത് 33,128 യൂണിറ്റുകള്‍. കഴിഞ്ഞ വര്‍ഷം മേയില്‍ വില്പന 30,864 യൂണിറ്റുകളായിരുന്നു. ആഭ്യന്തര വില്പന 4 ശതമാനം വര്‍ധിച്ചപ്പോള്‍ കയറ്റുമതി 61 ശതമാനം ഉയര്‍ന്ന് 2,554 യൂണിറ്റുകളായി.
കിയ ഇന്ത്യയ്ക്ക് മേയ് മാസം സമ്മാനിച്ചത് 23.6 ശതമാനം വളര്‍ച്ചയാണ്. ആകെ വിറ്റത് 27,586 യൂണിറ്റുകള്‍. കഴിഞ്ഞ ഇതേ മാസം വിറ്റഴിച്ചത് 22,315 യൂണിറ്റുകളായിരുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പ്രവേശിച്ച ശേഷം കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന മേയ് മാസ വില്പനയായിരുന്നു ഇത്തവണത്തേത്.
ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് 42 ശതമാനം വളര്‍ച്ച മേയില്‍ നേടി. 59,790 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷം സമാനമാസം 42,040 യൂണിറ്റുകളായിരുന്നു വില്പന.
ശക്തമായ ഉപഭോക്തൃ ഡിമാന്‍ഡ്
എളുപ്പത്തിലുള്ള വാഹന വായ്പകള്‍
ഗ്രാമീണ സമ്പദ് വ്യവസ്ഥയിലെ പുരോഗതി
പുതിയ മോഡലുകളുടെ വരവ്
സാമ്പത്തിക വളര്‍ച്ചയും വരുമാന വര്‍ധനയും
അടിസ്ഥാന സൗകര്യ വികസനം
ഉത്സവ-വിവാഹ സീസണുകള്‍
കമ്പനികളുടെ ഓഫറുകളും ഡിസ്‌കൗണ്ടുകളും
Read DhanamOnline in English
Subscribe to Dhanam Magazine