പുതുക്കിയ മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. വാഹനാപകടത്തിൽ മരിക്കുന്നവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരുക്കേൽക്കുന്നവർക്ക് 2.5 ലക്ഷം രൂപയും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ബില്ലിൽ ചർച്ച നടക്കും.
സംസ്ഥാനങ്ങളുടെ അധികാരം എടുത്തുകളയുന്ന വ്യവസ്ഥകൾ ബില്ലിലുണ്ടെന്ന് അംഗങ്ങൾ ചൂടിക്കാട്ടിയിരുന്നു. മോട്ടർ നിയമം സംസ്ഥാനത്തിന്റെ അധികാരത്തിൽ കൂടി പെടുന്ന വിഷയമായതിനാൽ, ഭേദഗതികൾ നടപ്പാക്കണോ വേണ്ടയോ എന്നു സംസ്ഥാനങ്ങൾക്കു തീരുമാനിക്കാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine