തങ്ങളുടെ വാഹന ശ്രേണിയിലുടനീളം വില വര്‍ധനവുമായി ബിഎംഡബ്ല്യു. 3.5 ശതമാനം വരെ വില വര്‍ധനവാണ് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഇന്ത്യ ഘടകം പ്രഖ്യാപിച്ചത്. പുതുക്കിയ വില ഏപ്രില്‍ ഒന്നുമുതല്‍ പ്രബല്യത്തില്‍ വരുമെന്ന് ആഡംബര കാര്‍ നിര്‍മാതാക്കള്‍ വ്യക്തമാക്കി. മെറ്റീരിയല്‍, ലോജിസ്റ്റിക്‌സ് ചെലവുകള്‍ വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കമ്പനി പ്രേരിപ്പിച്ചത്.
ഏപ്രില്‍ ഒന്നുമുതല്‍ മോഡലുകളിലുടനീളം വില വര്‍ധിപ്പിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ബ്രാന്‍ഡായി ബിഎംഡബ്ല്യു മാറി. നേരത്തെ, മെഴ്സിഡസ് ബെന്‍സ് മോഡലുകളിലുടനീളം മൂന്ന് ശതമാനം വരെ വിലവര്‍ധനവ് പ്രഖ്യാപിച്ചിരുന്നു.
ബിഎംഡബ്ല്യു പ്രാദേശികമായി നിര്‍മിക്കുന്ന കാറുകളുടെ ശ്രേണിയില്‍ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ, ബിഎംഡബ്ല്യു 3 സീരീസ്, ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്‍, ബിഎംഡബ്ല്യു എം 340ഐ, ബിഎംഡബ്ല്യു 5 സീരീസ്, ബിഎംഡബ്ല്യു 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ, ബിഎംഡബ്ല്യു 7 സീരീസ്, ബിഎംഡബ്ല്യു എക്‌സ്1, ബിഎംഡബ്ല്യു എക്‌സ്4 ബിഎംഡബ്ല്യു എക്‌സ്3, , BMW X5, BMW X7, MINI കണ്‍ട്രിമാന്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഎംഡബ്ല്യു ഇന്ത്യയുടെ പൂര്‍ണ ഉടമസ്ഥത ബിഎംഡബ്ല്യു ഗ്രൂപ്പിനാണ്.
Read DhanamOnline in English
Subscribe to Dhanam Magazine