Auto

ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കായി ബാറ്ററി സ്വാപ്പിംഗ് പോളിസി

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേക മൊബിലിറ്റി ഹബ്ബുകള്‍ വികസിപ്പിക്കും

Dhanam News Desk

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നത് കേന്ദ്രത്തിന്റെ പ്രഖ്യാപത നയമാണ്. ഇലക്ട്രിക് വാഹനങ്ങളിലൂടെ ഫോസില്‍ ഇന്ധന ഉപയോഗം കുറയ്ക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കേന്ദ്രം ബാറ്ററി സ്വാപ്പിംഗ് നയം നടപ്പാക്കും. ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് പുതിയ നയം പ്രഖ്യാപിച്ചത്.

നഗര പ്രദേശങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേക മൊബിലിറ്റി ഹബ്ബുകള്‍ വികസിപ്പിക്കും. ഈ ഹബ്ബുകള്‍ക്ക് അനുബന്ധമായാവും ചാര്‍ജിംഗ്/ സ്വാപ്പിംഗ് സ്റ്റേഷനുകള്‍. ഊര്‍ജ്ജം/ബാറ്ററി തുടങ്ങിയവയെ സേവനമായാകും പുതിയ നയത്തില്‍ പരിഗണിക്കുക.

ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയെ ബാധിക്കുന്ന പ്രധാന ഘടകമാണ് ബാറ്ററി ചാര്‍ജിംഗ് സ്റ്റേഷനുകള്‍. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇവി ചാര്‍ജിംഗ് വിപണി 2.25 ലക്ഷം കോടിയുടേതാകും. 40 ശതമാനത്തോളം വാര്‍ഷിക വളര്‍ച്ചയാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT