Auto

പുത്തന്‍ കാറിന് പുത്തന്‍ വില; അടുത്തയാഴ്ച വില ഉയരാന്‍ പോകുന്നത് ഏതിനൊക്കെ?

നിരവധി പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് വില കൂട്ടുന്നത്?

Dhanam News Desk

കാര്‍ വാങ്ങുന്നവര്‍ക്ക് ജി.എസ്.ടി ഇളവിലൂടെ കിട്ടിക്കൊണ്ടിരുന്ന സമാശ്വാസത്തില്‍ നല്ലൊരു പങ്ക് ഇല്ലാതാവുന്നു. 2026 ജനുവരി ഒന്നു മുതല്‍ വിവിധ മോഡല്‍ കാറുകളുടെ വില ഉയരും. നിരവധി പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് വില കൂട്ടുന്നത്?

അസംസ്‌കൃത വസ്തുക്കളുടെയും വാഹന ഭാഗങ്ങളുടെയും വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളും ലാഭ മാര്‍ജിന്‍ കുറച്ചു കളഞ്ഞ കയറ്റുമതി സാഹചര്യങ്ങളുമാണ് വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കുന്നതെന്ന് വാഹന നിര്‍മ്മാതാക്കള്‍ പറയുന്നു. അധിക ഭാരത്തില്‍ ഒരു പങ്ക് ഉപയോക്താക്കള്‍ക്ക് കൈമാറാതെ പിടിച്ചുനില്‍ക്കാനാവില്ല.

ഏതൊക്കെ ബ്രാന്‍ഡുകളാണ് വില വര്‍ദ്ധിപ്പിക്കുന്നത്?

ഹോണ്ട കാര്‍സ് ഇന്ത്യ: അമേസ്, സിറ്റി, എലിവേറ്റ് തുടങ്ങിയ മോഡലുകള്‍ക്ക് ഏകദേശം 1-2% വില വര്‍ദ്ധിപ്പിക്കും.

നിസ്സാന്‍: മാഗ്‌നൈറ്റ്, എക്‌സ്-ട്രെയില്‍ എന്നിവയുള്‍പ്പെടെ 3% വരെ വര്‍ധനവ് വരും.

എംജി (ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ): യാത്രാ വാഹനങ്ങളില്‍ 2% വരെ വര്‍ധനവ്.

ബിവൈഡി: മുന്‍നിര എസ്യുവി സീലിയന്‍ 7 വില കൂടും, കൃത്യമായ ശതമാനം പ്രഖ്യാപിച്ചിട്ടില്ല.

മെഴ്സിഡസ്-ബെന്‍സ്: ഇന്ത്യയിലെ കാറുകളുടെയും എസ്യുവികളുടെയും വില 2% വരെ കൂടും.

ബിഎംഡബ്ല്യു: മോഡലും വേരിയന്റും അനുസരിച്ച് ആഡംബര കാറുകള്‍ക്ക് 3% വരെ വില കൂടും.

എക്‌സ്-ഷോറൂം വിലയില്‍ പതിനായിരക്കണക്കിന് രൂപയുടെ വ്യത്യാസം വരും -പ്രത്യേകിച്ച് ജനപ്രിയ മോഡലുകള്‍ക്ക്. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ വില വര്‍ദ്ധനവ് ഇന്ത്യയിലെ വാഹന വിപണിയില്‍ സാധാരണമാണ്. കിഴിവുകളും വര്‍ഷാവസാന ഓഫറുകളും ഇപ്പോള്‍ ലഭ്യമാണ്. ആ ആശ്വാസം പുതിയ വര്‍ഷത്തില്‍ കിട്ടാതെ വരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT