ഈ മണ്‍സൂണ്‍ കാലത്ത് പുതിയൊരു കാര്‍ സ്വന്തമാക്കാന്‍ പ്ലാനുണ്ടോ? എങ്കില്‍ ഇതാണ് അവസരം. രാജ്യത്തെ മുന്‍നിര കാര്‍ കമ്പനികള്‍ വലിയ ഓഫറുകളാണ് ഉപയോക്താക്കള്‍ക്കായി നല്കുന്നത്.
മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോഴ്‌സ് എന്നിവര്‍ തങ്ങളുടെ ജനപ്രിയ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ആനുകൂല്യങ്ങള്‍, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുകള്‍ എന്നിവ വഴി ഉപയോക്താക്കള്‍ക്ക് 2.15 ലക്ഷം രൂപ വരെ ഈ മാസം ലാഭിക്കാന്‍ സാധിക്കും.
ഏറ്റവും ഉയര്‍ന്ന ഡിസ്‌കൗണ്ടുമായി മാരുതി മുന്നില്‍ തന്നെയുണ്ട്. ഇന്‍വിക്‌റ്റോ (Invicto)ആണ് ഏറ്റവും കൂടുതല്‍ ആനുകൂല്യം ലഭിക്കുന്ന വാഹനം. മൊത്തം 2.15 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഇന്‍വിക്‌റ്റോയ്ക്ക് കമ്പനി നല്‍കുന്നത്.
ഗ്രാന്‍ഡ് വിറ്റാര പെട്രോള്‍ വേരിയന്റുകള്‍ക്ക് 85,000 രൂപ മുതല്‍ 1.35 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഇഗ്‌നിസ് (Ignis), ജിംനി (Jimny) എന്നിവയ്ക്ക് 45,000 രൂപ വരെയും, ബലേനോയ്ക്ക് (Baleno) 40,000 രൂപ വരെയും, ഫ്രോങ്ക്സിന് (Fronx) വേരിയന്റ് അനുസരിച്ച് 25,000 രൂപ വരെയും ഡിസ്‌കൗണ്ട് ലഭ്യമാണ്.
ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകള്‍ക്കാണ് ഈ മാസം മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ക്രെറ്റയുടെ ചില പെട്രോള്‍ വേരിയന്റുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയാണ് ഈ മാസം ആനുകൂല്യം ലഭിക്കുക. ക്രെറ്റ ഇലക്ട്രിക്കിന് 85,000 രൂപ വരെയുള്ള ഓഫറുകളുണ്ട്.
ഗ്രാന്‍ഡ് ഐ10 നിയോസിന് 78,000 രൂപ വരെയും, അല്‍കാസറിന് (Alcazar) 75,000 രൂപ വരെയും, ഐ20, ഐ20 എന്‍ ലൈന്‍ എന്നിവയ്ക്ക് 63,000 രൂപ വരെയും ഓഫറുകളുണ്ട്.
ടാറ്റ മോട്ടോഴ്സും തങ്ങളുടെ പ്രധാന മോഡലുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നുണ്ട്. ടാറ്റ നെക്‌സോണ്‍, ടാറ്റ കര്‍വ് എന്നീ മോഡലുകള്‍ക്ക് 55,000 രൂപ വരെയാണ് ആനുകൂല്യം ലഭിക്കുക. ഹാരിയര്‍, സഫാരി എന്നീ ജനപ്രിയ എസ്‌യുവികളുടെ ഡീസല്‍ വേരിയന്റുകള്‍ വാങ്ങുന്നവര്‍ക്ക് 45,000 രൂപ വരെ ലാഭിക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine