canva
Auto

റെഗുലർ VS പ്രീമിയം പെട്രോൾ: നിങ്ങളുടെ കാറിന് ഉയർന്ന ഒക്ടെയ്ൻ ഇന്ധനം ആവശ്യമുണ്ടോ?

ഒക്ടെയ്ൻ കൂടുതലുള്ള പെട്രോൾ സാധാരണ പെട്രോളിനെപ്പോലെ എളുപ്പത്തിൽ പ്രീ-ഇഗ്നൈറ്റ് ചെയ്യുന്നില്ല

Dhanam News Desk

ഇന്ത്യൻ വിപണിയിൽ ലഭ്യമായ റെഗുലർ പെട്രോളും വിലയേറിയ പ്രീമിയം പെട്രോളും തമ്മിൽ വാഹന ഉപയോക്താക്കൾക്ക് പലപ്പോഴും സംശയങ്ങളുണ്ടാവാറുണ്ട്. ഉയർന്ന ഒക്ടെയ്ൻ ഇന്ധനം കാറിന്റെ പ്രകടനവും മൈലേജും വർദ്ധിപ്പിക്കുമോ എന്ന കാര്യമാണ് ഇവിടെ പരിശോധിക്കുന്നത്.

ഒക്ടെയ്ൻ റേറ്റിംഗാണ് പ്രധാനം

2020 ൽ ഭാരത് സ്റ്റേജ് VI (BS VI) മാനദണ്ഡങ്ങൾ നടപ്പിലാക്കിയതോടെ, സാധാരണ പെട്രോളിന്റെ കുറഞ്ഞ ഒക്ടെയ്ൻ റേറ്റിംഗ് 91 RON (റിസർച്ച് ഒക്ടെയ്ൻ നമ്പർ) ആയി ഉയർത്തിയിട്ടുണ്ട്. നിലവിലെ റെഗുലർ E20 പെട്രോളിന് പോലും 95-98 RON-ന് ഇടയിലാണ് ഒക്ടെയ്ൻ റേറ്റിംഗ്. XP95 അല്ലെങ്കിൽ Power95 പോലുള്ള പ്രീമിയം ഇന്ധനങ്ങൾ സമാനമായ ഒക്ടെയ്ൻ റേറ്റിംഗും ഇന്ധന സംവിധാനം വൃത്തിയാക്കാനുള്ള അഡിറ്റീവുകളും (Additives) നൽകുന്നു.

ഒക്ടെയ്ൻ, എഥനോൾ എന്നിവയുടെ അളവ് ക്രമീകരിച്ചാണ് വ്യത്യസ്ത പെട്രോൾ മിശ്രിതങ്ങള്‍ സൃഷ്ടിക്കുന്നത്. ഒരു പ്രത്യേക പെട്രോള്‍ മിശ്രിതം സ്വയം കത്തുന്നതിന് മുമ്പ് കൈകാര്യം ചെയ്യാൻ കഴിയുന്ന കംപ്രഷന്റെ അളവാണ് RON പ്രതിഫലിപ്പിക്കുന്നത്. ഒക്ടെയ്ൻ കൂടുതലുള്ള പെട്രോൾ സാധാരണ പെട്രോളിനെപ്പോലെ എളുപ്പത്തിൽ പ്രീ-ഇഗ്നൈറ്റ് ചെയ്യുന്നില്ല. ഉയർന്ന താപ വഹന ശേഷി ആവശ്യമുള്ള കൂടുതല്‍ പ്രകടനമുള്ള എഞ്ചിനുകൾക്ക് ഇത്തരം ഇന്ധനം അനുയോജ്യമാണ്.

എല്ലാ കാറുകൾക്കും പ്രീമിയം ആവശ്യമില്ല

ഉയർന്ന കംപ്രഷൻ അനുപാതമുള്ള (High Compression Ratio) സ്‌പോർട്‌സ് കാറുകൾ, ആഢംബര വാഹനങ്ങൾ, ക്ലാസിക് കാറുകൾ എന്നിവയ്ക്കാണ് സാധാരണയായി ഉയർന്ന ഒക്ടെയ്ൻ പെട്രോൾ (ഉദാഹരണത്തിന്, 100 RON) ഗുണകരമാവുക. ഇത്തരം എഞ്ചിനുകൾക്ക് കൂടുതൽ ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ഇന്ധനം ആവശ്യമാണ്.

എന്നാൽ ഒരു സാധാരണ കാറിന് അതിന്റെ എഞ്ചിൻ ആവശ്യപ്പെടാത്ത ഉയർന്ന ഒക്ടെയ്ൻ ഇന്ധനം നൽകുന്നത് അധിക പ്രകടനമോ മൈലേജോ നൽകണമെന്നില്ല. മാത്രമല്ല 100 RON-ന് താഴെയുള്ള റെഗുലർ, പ്രീമിയം ഇന്ധനങ്ങളിൽ (E20) ഏകദേശം 20 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ട്. എഥനോൾ ബ്ലെൻഡിംഗ് കാരണം മൈലേജിൽ ചെറിയ കുറവ് വരാൻ സാധ്യതയുണ്ട്.

അതുകൊണ്ട് തന്നെ നിങ്ങളുടെ കാർ നിർമ്മാതാവ് ശുപാർശ ചെയ്യുന്ന ഇന്ധനം ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം. സാധാരണ വാഹനങ്ങൾക്ക് ഉയർന്ന വിലയുള്ള പ്രീമിയം ഇന്ധനം നൽകുന്നത് ചെറിയ ഗുണങ്ങൾ മാത്രമേ നൽകുകയുള്ളൂ.

Choosing between regular and premium petrol depends on your car's engine compression, not just performance expectations.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT