Auto

നടപ്പ് സാമ്പത്തിക വര്‍ഷം സി.എന്‍.ജി കാറുകളുടെ വില്‍പ്പന 5 ലക്ഷം കവിഞ്ഞേക്കും

സി.എന്‍.ജി വാഹനത്തിന്റെ പ്രവര്‍ത്തനച്ചെലവ് കുറവായിരിക്കും

Dhanam News Desk

നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ സി.എന്‍.ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) കാറുകളുടെ വില്‍പ്പന 36% വര്‍ധിച്ച് 2.91 ലക്ഷം യൂണിറ്റായി. രണ്ടാം പകുതിയിലും ശക്തമായ വില്‍പ്പന തുടരുകയാണെങ്കില്‍ രാജ്യത്ത് നടപ്പ് സാമ്പത്തിക വര്‍ഷം സി.എന്‍.ജി കാറുകളുടെ മൊത്ത വില്‍പ്പന 5 ലക്ഷം കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റഴിച്ച മൊത്തം സി.എന്‍.ജി കാറുകളുടെ എണ്ണം 4.04 ലക്ഷമായിരുന്നു. പെട്രോളിന്റെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പലരും ബദല്‍ ഇന്ധനങ്ങളിലേക്ക് തിരിയുന്നത് സി.എന്‍.ജി കാറുകളുടെ ഡിമാന്‍ഡ് ഉയര്‍ത്തുന്നു. പെട്രോള്‍ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സി.എന്‍.ജിക്ക് വില കുറവാണ്. അതിനാല്‍ സി.എന്‍.ജി വാഹനത്തിന്റെ പ്രവര്‍ത്തനച്ചെലവ് കുറവായിരിക്കും.

സി.എന്‍.ജി വേരിയന്റുകളുടെ സുരക്ഷയും പ്രകടനവും സംബന്ധിച്ച കാര്യങ്ങളില്‍ ഉപയോക്താക്കള്‍ക്ക് നല്ല ധാരണയെണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ (എം.എസ്.ഐ.എല്‍) സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍, മാര്‍ക്കറ്റിംഗ് & സെയില്‍സ് ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. മാരുതി നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 2,18,942 യൂണിറ്റ് സി.എന്‍.ജി കാറുകള്‍ വിറ്റഴിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,53,034 യൂണിറ്റായിരുന്നു. സി.എന്‍.ജി കാര്‍ വില്‍പ്പനയില്‍ 43% വര്‍ധനയാണ് രേഖപ്പെടുത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT