Auto

വൈദ്യുത വാഹനങ്ങള്‍ക്ക് കേരളത്തില്‍ 131 ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറക്കും

Dhanam News Desk

വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേരളത്തില്‍ 131 ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറക്കും. കൊച്ചിയില്‍ 50, തൃശ്ശൂരില്‍ 28, കണ്ണൂരില്‍ 27, കോഴിക്കോട്ട് 26 എന്നിങ്ങനെയാണ് കേരളത്തിന് ചാര്‍ജിങ് സ്റ്റേഷനുകള്‍ അനുവദിച്ചിട്ടുള്ളത്.വൈദ്യുതി ബോര്‍ഡിനാകും ഇവയുടെ നടത്തിപ്പു ചുമതല.

രാജ്യത്ത് 2636 ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണിത്.സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള സ്ഥലത്തിന്റെ ലഭ്യത, എണ്ണക്കമ്പനികളും നഗരസഭകളുമായി ഒപ്പുവെക്കുന്ന ധാരണാപത്രങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്കു സമ്മതപത്രങ്ങള്‍ കൈമാറുമെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം അറിയിച്ചു. ഭാവിയില്‍ ഒരു നഗരത്തില്‍ ഒന്ന് എന്ന ക്രമത്തില്‍ ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

കാര്‍ബണ്‍ മാലിന്യം കുറയ്ക്കാന്‍ 24 സംസ്ഥാനങ്ങളിലെ 62 നഗരങ്ങളിലാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക. മഹാരാഷ്ട്രയ്ക്കാണ് കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ അനുവദിച്ചിരിക്കുന്നത്-317 എണ്ണം. തമിഴ്‌നാടിന് 256, കര്‍ണാടകത്തിന് 172 എന്നിങ്ങനെയും നല്‍കിയിട്ടുണ്ട്. 7000 ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശങ്ങളാണ് വിവിധ പൊതു-സ്വകാര്യ സംരംഭകരില്‍നിന്നു മന്ത്രാലയത്തിനു ലഭിച്ചത്. ഇതില്‍ 2636 എണ്ണത്തിന് അനുമതി നല്‍കി. ഇതില്‍ 1633 എണ്ണം വേഗം കൂടിയവയും 1033 എണ്ണം വേഗം കുറഞ്ഞവയുമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT