Auto

പ്രീമിയം ടു വീലര്‍ വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങി ഹോണ്ട

ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ രണ്ട് ഔട്ട്‌ലെറ്റുകള്‍ കൂടി ആരംഭിച്ചു

Dhanam News Desk

പ്രീമിയം ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. തങ്ങളുടെ പ്രീമിയം ബൈക്ക് വില്‍പ്പന ശൃംഖലയായ ബിഗ് വിംഗ് വിപുലീകരിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ രണ്ട് ഔട്ട്‌ലെറ്റുകള്‍ കൂടി ആരംഭിച്ചു. ഹൈനസ് സിബി 350, സിബിആര്‍ 1000 ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ് എസ്പി, അഡ്വഞ്ചര്‍ ടൂറര്‍ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ്, ഗോള്‍ഡ് വിംഗ് ടൂര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പനയാണ് ഈ ഔട്ട്‌ലെറ്റുകള്‍ വഴി നടക്കുക.

'ഹോണ്ട ബിഗ് വിംഗ് വിപുലീകരിക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. ഈ പുതിയ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ വഴി ഹോണ്ടയുടെ രസകരമായ മോട്ടോര്‍സൈക്കിളുകളെ ഡല്‍ഹിയിലെയും നവി മുംബൈയിലെയും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം' എച്ച്എംഎസ്ഐ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു.

നിലവില്‍ 300 സിസി മുതല്‍ 1800 സിസി വരെ ഉള്‍പ്പെടുന്ന പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ക്കായി 40 ലധികം ബിഗ് വിംഗ് ഡീലര്‍ഷിപ്പുകളാണ് ഇന്ത്യയിലുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT