ai generated image 
Auto

ലേലം വിളിച്ചത് 45 പേര്‍, അപൂര്‍വ നമ്പരിന് ₹1.17 കോടി വില, ഇന്ത്യയിലെ വിലകൂടിയ നമ്പരെന്ന റെക്കോഡിന് തിരുത്ത്

KL07 DG 0007 എന്ന വാഹന നമ്പര്‍ 45.99 ലക്ഷം രൂപ മുടക്കി മലയാളി വ്യവസായി വേണു ഗോപാലകൃഷ്ണന്‍ സ്വന്തമാക്കിയിരുന്നു

Dhanam News Desk

ഒരു വാഹനത്തേക്കാള്‍ അതിന്റെ നമ്പരിന് വില വരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അത്തരമൊരു സംഭവം കഴിഞ്ഞ ദിവസം ഹരിയാനയില്‍ നടന്നു. HR88 B 8888 എന്ന അപൂര്‍വ ഫാന്‍സി നമ്പര്‍ സ്വന്തമാക്കാന്‍ നടന്ന ഇ-ലേലത്തില്‍ ചെലവഴിച്ചത് ഒരു കോടി 17 ലക്ഷം രൂപ. ഒരു വാഹന നമ്പറിന് രാജ്യത്ത് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

ഫാന്‍സി നമ്പറുകള്‍ക്കായുള്ള പ്രിയം വര്‍ധിക്കുന്നതിനിടെയാണ് ഈ ഞെട്ടിക്കുന്ന ലേലംവിളി. ആറ് എട്ടുകളും ഇംഗ്ലീഷ് അക്ഷരമാലയിലെ ബിയും ഒരുമിച്ച് വന്നതാണ് വില കൂടാന്‍ ഇടയാക്കിയത്. 50,000 രൂപ അടിസ്ഥാന വിലയിട്ടിരുന്ന നമ്പരിന്റെ ലേലത്തിന് 45 പേരാണ് തയ്യാറായത്. ഇവരില്‍ നിന്ന് രജിസ്‌ട്രേഷനായി 1,000 രൂപയും സെക്യുരിറ്റിക്കായി 10,000 രൂപയുമാണ് ഈടാക്കിയത്. ഉച്ചയോടെ വില 80 ലക്ഷം രൂപ കടന്നു. വൈകുന്നേരമായപ്പോള്‍ 1.17 കോടിയില്‍ അവസാനിക്കുകയായിരുന്നു.

ലേലം സ്വന്തമാക്കിയ ആളുടെ മറ്റ് വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏത് വാഹനത്തിലാണ് ഈ നമ്പര്‍ ഉപയോഗിക്കുന്നതെന്നും വ്യക്തമല്ല. അതേസമയം, നിശ്ചിത ദിവസത്തിനകം ലേലത്തുക കെട്ടിവച്ചില്ലെങ്കില്‍ ലേലം അസാധുവാകും. ഇത്രയും ഉയര്‍ന്ന തുക ആയതിനാല്‍ അധിക ദിവസങ്ങള്‍ ഹരിയാന മോട്ടോര്‍ വാഹന വകുപ്പ് അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ രാജസ്ഥാനില്‍ നടന്ന ഒരു ലേലത്തില്‍ HR22W2222 എന്ന നമ്പറിന് 37.91 ലക്ഷം രൂപ വില ലഭിച്ചിരുന്നു.

KL07 DG 0007

ഇക്കൊല്ലം ഏപ്രിലില്‍ മലയാളി വ്യവസായി വേണു ഗോപാലകൃഷ്ണന്‍ തന്റെ ലംബോര്‍ഗിനി ഉറൂസിനായി റെക്കോഡ് തുകയില്‍ നമ്പര്‍ സ്വന്തമാക്കിയിരുന്നു. ജെയിംസ് ബോണ്ട് സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള KL07 DG 0007 എന്ന വാഹന നമ്പര്‍ 45.99 ലക്ഷം രൂപ മുടക്കിയാണ് അദ്ദേഹം സ്വന്തമാക്കിയത്.

HR88B8888 has become India’s costliest car registration number, selling for an astonishing ₹1.17 crore.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT