Auto

7 സീറ്റില്‍ കസറാന്‍ ഹ്യുണ്ടായിയുടെ 'അല്‍കസര്‍'

പ്രീമിയം എസ്‌യുവിയായ ഹ്യുണ്ടായ് അല്‍കസറിന്റെ രൂപം കമ്പനി പുറത്തുവിട്ടു

Dhanam News Desk

ഏഴ് സീറ്റുകളുമായി എത്തുന്ന ഹ്യുണ്ടായിയുടെ പ്രീമിയം എസ്‌യുവിയായി അല്‍കസറിന്റെ രൂപം കമ്പനി പുറത്തുവിട്ടു. ജനപ്രിയമായ ഹ്യുണ്ടായ് ക്രെറ്റയെ അടിസ്ഥാനമാക്കിയാണ് 'അല്‍കസര്‍' എത്തുന്നത്. വാഹനത്തിന്റെ മുന്‍വശം പുറത്തുവിട്ടില്ലെങ്കിലും വശങ്ങള്‍ വ്യക്തമാണ്.

ഹ്യൂണ്ടായ് അല്‍കസറിന് വ്യത്യസ്തമായ അലോയ് വീലുകളും പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയില്‍ ലാമ്പുകളുമുണ്ടെന്ന് ചിത്രത്തില്‍ കാണുന്നുണ്ട്.

രണ്ടും മൂന്നും നിരയിലെ യാത്രക്കാര്‍ക്ക് മതിയായ ഇടമുണ്ടെന്ന് വാഹന നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 6 സീറ്റര്‍, 7 സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ അല്‍കസര്‍ വാഗ്ദാനം ചെയ്യും. 6 സീറ്റര്‍ പതിപ്പിന് മധ്യ നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളുണ്ടാകും. വെന്റിലേറ്റഡ് സീറ്റുകള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കോംപാറ്റിബിളിറ്റി ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ് എന്നിവ ക്യാബിനുള്ളിലെ സുഖസൗകര്യങ്ങളില്‍ ഉള്‍പ്പെടുന്നു.

ഹ്യുണ്ടായ് ക്രെറ്റയിലെ അതേ എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഹ്യുണ്ടായ് അല്‍കസറിനുണ്ടായിരിക്കും.

മധ്യ കാലഘട്ടത്തിലെ മൂറിഷ് വിഭാഗത്തിന്റെ കൊട്ടരമാണ് അല്‍കസര്‍. ഇതാണ് ഹ്യുണ്ടായിയുടെ പ്രീമിയം എസ്‌യുവിക്ക് അല്‍കസര്‍ എന്ന നാമം നല്‍കാന്‍ കാരണം. പേരില്‍ തന്നെ ആഡംബരം വ്യക്തമാക്കിയതിനാല്‍ പുറത്തിറങ്ങുന്ന വാഹനവും ഒരു 'കൊട്ടാര'മായിരിക്കുമെന്നാണ് പ്രതീക്ഷ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT