കിയ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഗ്വാങ്ഗു ലീ, ഇഞ്ചിയോണ്‍ കിയ ചെയര്‍മാന്‍ എം.എ.എം. ബാബു മൂപ്പന്‍ എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ കൈമാറുന്നു. 
Auto

ഒരേ സമയം 500 കിയ വാഹനങ്ങള്‍ നിരത്തിലിറക്കി ഇഞ്ചിയോണ്‍ കിയ; ടച്ച് പോയിന്റുകളുടെ എണ്ണം 35ലേക്ക്

നിലവില്‍ പാലക്കാട് മുതല്‍ തിരുവനന്തപുരം വരെ 25 ടച്ച് പോയിന്റുകളാണ് ഇഞ്ചിയോണ്‍ കിയയ്ക്കുള്ളത്

Dhanam News Desk

ചിങ്ങം ഒന്നിന് കേരളത്തില്‍ 500 കിയ വാഹനങ്ങള്‍ വിതരണം ചെയ്ത് ഇഞ്ചിയോണ്‍ കിയ. 150 സിറോസ് ഇവികളും ഒരേ വേദിയില്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി. നേരത്തെ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്കാണ് വാഹനങ്ങള്‍ കൈമാറിയത്. ഒരു ഡീലര്‍ ഒരൊറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ഒരേ മോഡല്‍ ഇലക്ട്രിക് കാറുകള്‍ വിറ്റഴിച്ചുവെന്ന നേട്ടത്തിന് ഇഞ്ചിയോണ്‍ മോട്ടോര്‍സ് പ്രൈവറ്റ് ലിമിറ്റഡിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അംഗീകാരവും ലഭിച്ചു.

സിറോസ് ഇവിക്ക് ഇതുവരെ 650ലേറെ ബുക്കിംഗുകള്‍ ലഭിച്ചതായി ഇഞ്ചിയോണ്‍ കിയ അധികൃതര്‍ വ്യക്തമാക്കി. 2026ല്‍ 10,000 വാഹനങ്ങളുടെ വാര്‍ഷിക വില്‍പന മറികടക്കാനും 50,000 വാഹനങ്ങളുടെ ആകെ വില്‍പനയും, നാല് ലക്ഷം സര്‍വീസ് റിപ്പയര്‍ ഓര്‍ഡറുകളും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നിലവില്‍ പാലക്കാട് മുതല്‍ തിരുവനന്തപുരം വരെ 25 ടച്ച് പോയിന്റുകളാണ് ഇഞ്ചിയോണ്‍ കിയയ്ക്കുള്ളത്.

സെപ്റ്റംബര്‍ അവസാനത്തോടെ ഒറ്റപ്പാലം, പെരുമ്പാവൂര്‍, കാക്കനാട്, കട്ടപ്പന, പാലാ, പത്തനംതിട്ട, അടൂര്‍, കൊട്ടാരക്കര, കാട്ടാക്കട, വെഞ്ഞാറമൂട് എന്നിവിടങ്ങളില്‍ 10 പുതിയ കിയ സ്റ്റുഡിയോ ഔട്ട്‌ലെറ്റുകള്‍ കൂടി ആരംഭിക്കും. ഇതോടെ ടച്ച് പോയിന്റുകളുടെ എണ്ണം 35 ആകും.

കിയ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഗ്വാങ്ഗു ലീ ചടങ്ങില്‍ മുഖ്യാതിഥിയായി. കിയ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് അതുല്‍ സൂദ്, ഇഞ്ചിയോണ്‍ കിയ ചെയര്‍മാന്‍ എം.എ.എം. ബാബു മൂപ്പന്‍, മാനേജിംഗ് ഡയറക്ടര്‍ നയീം ഷാഹുല്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT