ഇന്ത്യയില്‍ വാഹന നിര്‍മാതാക്കള്‍ക്ക് വരാനിരിക്കുന്നത് വലിയ അവസരമാണെന്ന് നിസാന്‍ മോട്ടോര്‍ കോര്‍പ്പറേന്‍ സിഒഒ അശ്വനി ഗുപ്ത. വാഹന നിര്‍മാതാക്കള്‍ക്ക് ഇന്ത്യ വലിയ അവസരങ്ങള്‍ നല്‍കുന്നുണ്ടെന്നും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം രാജ്യത്തെ ഓട്ടോമോട്ടീവ് വ്യവസായത്തെ മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഓട്ടോമോട്ടീവ് കോമ്പോണന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (എസിഎംഎ) 61 -ാമത് വാര്‍ഷിക സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ ലോകത്തിലെ നാലാമത്തെ വലിയ (ഓട്ടോമോട്ടീവ്) വിപണിയാണ് ഇന്ത്യ. 5-6 വര്‍ഷത്തിനുള്ളില്‍, ഇത് മൂന്നാമത്തെ വലിയ വിപണിയായി മാറും. എന്നിരുന്നാലും, ഒരു വലിയ അവസരമാണ് വാഹന നിര്‍മാതാക്കള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. 'വാഹന നിര്‍മാതാക്കള്‍ക്കുള്ള വെല്ലുവിളി, ഈ അവസരം ഞങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്തും എന്നതാണ്. വൈദ്യുതീകരണം ഒരു തൂണാണ്. ഇത് ഇന്ത്യന്‍ ഓട്ടോമോട്ടീവ് വ്യവസായത്തെ വ്യക്തമായി മാറ്റും' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, നിസാന്റെ ഇലക്ട്രിക്കിലേക്കുള്ള ചുവടുമാറ്റത്തെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. 2026 ഓടെ യൂറോപ്പ് വിപണിയില്‍ നിസാന്റെ 100 ശതമാനം കാറുകള്‍ക്കും ഇലക്ട്രിക് ഓപ്ഷന്‍ ലഭ്യമാക്കും. ഇന്ത്യയില്‍ 2030 ഓടെ മാത്രമേ ഇത് യാഥാര്‍ത്ഥ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine