Auto

വാഹനവിപണിയില്‍ വില്‍പ്പനയിടിവ്, 20 വര്‍ഷത്തിലെ ഏറ്റവും വലിയ താഴ്ച!

Binnu Rose Xavier

വാഹനവിപണി കടുത്ത പ്രതിസന്ധിയിലേക്ക്. ജൂലൈ മാസം പാസഞ്ചര്‍ കാര്‍ വിഭാഗം രണ്ടു ദശകത്തെ ഏറ്റവും വലിയ താഴ്ചയില്‍. രാജ്യത്ത് നിരവധി ഡീലര്‍ഷിപ്പുകള്‍ പൂട്ടി. ഏറെപ്പേരുടെ ജോലി നഷ്ടപ്പെട്ടു. ഡീലര്‍മാര്‍ക്ക് ഫിനാന്‍സ് കൊടുക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ മടിക്കുന്നു. സാമ്പത്തികരംഗത്തെ അനിശ്ചിതാവസ്ഥയാണ് വാപനവില്‍പ്പനയിലും പ്രതിഫലിക്കുന്നത്. 

രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മാതാവായ മാരുതി സുസുക്കിയുടെ ആഭ്യന്തര പാസഞ്ചര്‍ കാര്‍ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 37 ശതമാനമാണ് ഇടിവുണ്ടായത്. രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പനയില്‍ 10 ശതമാനവും മഹീന്ദ്ര & മഹീന്ദ്രയുടെ മൊത്തം വില്‍പ്പനയില്‍ 16 ശതമാനവും ഇടിവുണ്ടായി. ടൊയോട്ട, ഹോണ്ട മോട്ടോഴ്‌സ് എന്നിവയുടെ വില്‍പ്പന യഥാക്രമം 24 ശതമാനവും 49 ശതമാനവും ഇടിഞ്ഞു. 

ഇന്ത്യയുടെ പാസഞ്ചര്‍ കാര്‍ വിഭാഗത്തിന്റെ 85 ശതമാനം വരുന്ന അഞ്ച് കമ്പനികളുടെ വില്‍പ്പന കഴിഞ്ഞ വില്‍പ്പന മൊത്തത്തില്‍ 31 ശതമാനമാണ് ഇടിഞ്ഞത്. പല കമ്പനികളും പുതിയ മോഡലുകളെ വിപണിയിലിറക്കിയിട്ടും പിടിച്ചുനില്‍ക്കാനാകുന്നില്ല. കഴിഞ്ഞ ഒമ്പതുമാസമായി വാഹനവിപണി താഴേക്കാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT