Image : Cars24 
Auto

പഴയ കാര്‍ വില്‍പന: കൊച്ചിക്ക് പ്രിയം ഐ20; ആലപ്പുഴക്കാര്‍ക്കിഷ്ടം ബലേനോ

ഥാറിനും ടിയാഗോയ്ക്കും കേരളത്തില്‍ വലിയ ഡിമാന്‍ഡെന്ന് യൂസ്ഡ് കാര്‍ കമ്പനിയായ കാര്‍സ്24

Dhanam News Desk

കേരളത്തില്‍ പ്രീ-ഓണ്‍ഡ് (യൂസ്ഡ് കാര്‍) കാറുകള്‍ക്കുള്ളത് മികച്ച ഡിമാന്‍ഡെന്ന് ഈ രംഗത്തെ പ്രമുഖ കമ്പനിയായ കാര്‍സ്24 അഭിപ്രായപ്പെട്ടു. ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം, വിപുലമായ റോഡ് സൗകര്യം, വ്യക്തിഗത യാത്രയ്ക്കുള്ള പ്രത്യേക താത്പര്യം എന്നിവയാണ് കേരളത്തില്‍ യൂസ്ഡ് കാറുകളുടെ ഡിമാന്‍ഡ് വര്‍ദ്ധനയ്ക്കും അനുകൂല ഘടകമെന്ന് കാര്‍സ്24 സഹസ്ഥാപകന്‍ ഗജേന്ദ്ര ജംഗിത് കൊച്ചിയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ 16 പട്ടണങ്ങളില്‍ കാര്‍സ്24ന്റെ സേവനമുണ്ട്. കഴിഞ്ഞ 90 ദിവസത്തിനിടെ 370 ശതമാനം വില്‍പ്പന വളര്‍ച്ച കുറിച്ച കമ്പനി, കഴിഞ്ഞവര്‍ഷത്തെ മൊത്തം വില്‍പ്പനയെയും ഇക്കാലയളവില്‍ മറികടന്നു. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ വായ്പാപദ്ധതിയും തിരിച്ചടവ് രീതികളും കമ്പനി വാദ്ഗാനം ചെയ്യുന്നുണ്ട്.

ഇയോണും ബലേനോയും

സംസ്ഥാനത്ത് ഓരോ ജില്ലയിലും വ്യത്യസ്ത മോഡലുകള്‍ക്കാണ് പ്രിയമെന്ന് കാര്‍സ്24ന്റെ സ്ഥിതി വിവരക്കണക്കും ചൂണ്ടിക്കാട്ടുന്നു.

കൊച്ചിക്കാര്‍ക്ക് പ്രിയം ഹ്യുണ്ടായ് ഇയോണ്‍, എലൈറ്റ് ഐ20 എന്നിവയാണ്. മാരുതിയുടെ ബലേനോയ്ക്കാണ് ആലപ്പുഴയില്‍ കൂടുതല്‍ ഡിമാന്‍ഡ്. കൊല്ലത്ത് കൂടുതല്‍ സ്വീകാര്യത ഹ്യുണ്ടായ് ഐ10നാണ്. കോട്ടയത്ത് മഹീന്ദ്ര ഥാര്‍, മാരുതി സ്വിഫ്റ്റ്, ഓള്‍ട്ടോ, ടാറ്റാ ടിയാഗോ എന്നിവയ്ക്കാണ് കൂടുതല്‍ പ്രിയം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT