image: @xprest.tatamotors.com 
Auto

ടാറ്റാ മോട്ടോഴ്സിന്റെ ഗ്രീന്‍ ടാക്സി എത്തി

നിലവിലുള്ള 400-ലേറെ വാഹനങ്ങള്‍ക്കൊപ്പം 10 ഇലക്ട്രിക് വാഹനങ്ങള്‍ കൂട്ടിച്ചേര്‍ത്തു

Dhanam News Desk

സംസ്ഥാനത്തെ ഏറ്റവും വലിയ ട്രാവല്‍ ഓപ്പറേറ്റര്‍ കമ്പനികളിലൊന്നായ എംജിഎസ് രാജ്യത്താദ്യമായി ഗ്രീന്‍ ടാക്സികളുടെ സേവനമാരംഭിച്ചു. ടാറ്റാ മോട്ടോഴ്സ് പുറത്തിറക്കിയ ടാറ്റാ എക്സ്പ്രസ്-ടി എന്ന മോഡലിന്റെ പത്തു ഇലക്ട്രിക് കാറുകളാണ് എംജിഎസിന്റെ ഫ്ളീറ്റിലേയ്ക്ക് പുതുതായി എത്തിയത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എംപി ആദ്യസവാരി നടത്തി ഗ്രീന്‍ ടാക്സി പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.

നിലവില്‍ 400-ലേറെ വാഹനങ്ങളോടെ കൊച്ചി, തിരുവനന്തപുരം കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളും ഐടി പാര്‍ക്കുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എംജിഎസ് ഒരു വര്‍ഷത്തിനകം 100 ഗ്രീന്‍ ടാക്സികള്‍ കൂടി നിരത്തിലിറക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ എം എസ് അനില്‍ കുമാര്‍ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളിലേയ്ക്കു മാറുകയെന്നത് പുതുയുഗത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തനച്ചെലവില്‍ ഗണ്യമായ കുറവുണ്ടാകുമെന്നതിനു പുറമെ പരമ്പരാഗത ഇന്ധനത്തിന്റെ ഉപയോഗവും മലിനീകരണവും തീര്‍ത്തും ഇല്ലാതാക്കാനും ഇവയിലൂടെ സാധിക്കുമെന്ന് ടാറ്റാ മോട്ടോഴ്സ് സീനിയര്‍ മാനേജര്‍ ഇവി സൗത്ത് വൈങ്കടേഷ് എന്‍. പറഞ്ഞു. ഇതു കണക്കിലെടുത്ത് പെട്രോള്‍, ഡീസല്‍, സിഎന്‍ജി എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ടാക്സികളെല്ലാം ഘട്ടം ഘട്ടമായി ഇലക്ട്രികിലേയ്ക്കു മാറുമെന്നും അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT