Auto

ആഡംബരവും സുരക്ഷിതത്വവും സമന്വയിക്കുന്ന ലെക്സസ് ES 500e കേരള വിപണിയില്‍ പുറത്തിറക്കി

സിംഗിള്‍ ചാര്‍ജിംഗില്‍ 580 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 28 മിനിറ്റില്‍ 80 ശതമാനം ചാര്‍ജാകും

Dhanam News Desk

ജാപ്പനീസ് ആഡംബര വാഹന നിര്‍മാതാക്കളായ ലെക്സസസിന്റെ ഇലക്ട്രിക് സെഡാന്‍ ES 500e കേരള വിപണിയില്‍ പുറത്തിറക്കി. ലെക്സസ് കൊച്ചി ഷോറൂമില്‍ നടന്ന ചടങ്ങില്‍ നിപ്പോണ്‍ മോട്ടോര്‍ കോര്‍പറേഷന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.എം. ബാബു മൂപ്പന്‍, ഡയറക്ടര്‍ നയീം ഷാഹുല്‍, ലെക്സസ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് വൈ സിഗാമണി, ലെക്‌സസ് ഇന്ത്യ ജനറല്‍ മാനേജര്‍ ആഷിഷ് ലോമേഷ് എന്നിവര്‍ ചേര്‍ന്നാണ് അവതരിപ്പിച്ചത്.

കേരള മാര്‍ക്കറ്റില്‍ ES 500e വില 89 ലക്ഷം രൂപയ്ക്ക് മുകളിലാണ്. സിംഗിള്‍ ചാര്‍ജിംഗില്‍ 580 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 28 മിനിറ്റില്‍ 80 ശതമാനം ചാര്‍ജാകും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 5.5-5.7 സെക്കന്‍ഡ് മാത്രം മതി.

പ്രധാന സവിശേഷതകള്‍

പുതുക്കിയ സെഡാന്‍ പ്രൊപോര്‍ഷനുകള്‍, എയറോഡൈനാമിക് മികവിനായി രൂപകല്‍പ്പന ചെയ്ത ആകര്‍ഷകമായ ഡിസൈന്‍, ശക്തമായ ഡൈനാമിക് എന്നിവ ഈ മോഡലിനെ ശ്രദ്ധേയമാക്കുന്നു. കൂടുതല്‍ വിശാലമായ അനുഭവം നല്‍കുന്ന മികച്ച വിസിബിലിറ്റിയുള്ള ക്ലീന്‍ മിനിമലിസ്റ്റിക് ഇന്റീരിയര്‍ ഭംഗി വര്‍ധിപ്പിക്കുന്നു.

പ്രത്യേക പ്ലാറ്റ് ഫോം ഡിസൈനും കൂടുതല്‍ മികവുറ്റ ഘടനാപരമായ സ്ഥിരതയും വഴി മികച്ച റൈഡ് ഗുണനിലവാരം ഉറപ്പാക്കുന്നു. ഡ്രൈവറുടെ നിയന്ത്രണങ്ങള്‍ കൃത്യമായി പ്രതികരിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളിലൂടെ മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കുന്നു.

ഡാഷ്ബോര്‍ഡിന്റെ മധ്യഭാഗത്തായാണ് 14 ഇഞ്ച് ഫ്ളോട്ടിങ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നത്. ത്രീ സ്പോക് സ്റ്റീറിങ് വീലും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തിലുണ്ട്. 3 സോണ്‍ ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റിങ്- വെന്റിലേഷന്‍ സൗകര്യങ്ങളോടെയുള്ള മുന്‍സീറ്റുകള്‍, ഡിജിറ്റല്‍ ഐആര്‍വിഎം, ആംബിയന്റ് ലൈറ്റിങ്, പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവയും മറ്റു സവിശേഷതകളില്‍ പെടുന്നു.

മികച്ച സുരക്ഷയാണ് ലെക്സസ് ഇഎസ് 500ഇയില്‍ നല്‍കുന്നത്. റഡാര്‍ സഹായത്തിലാണ് ക്രൂസ് കണ്‍ട്രോള്‍ പ്രവര്‍ത്തിക്കുന്നത്. ലൈന്‍ ചേഞ്ച് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിങ്, അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ്, 10 എയര്‍ ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ വിപുലമായ സുരക്ഷാ ഫീച്ചറുകളും ഈ വാഹനത്തിലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT