AI Generated image 
Auto

ലോഞ്ചിന് മുമ്പേ ബുക്കിംഗ് തുടങ്ങി! ജനുവരി അഞ്ചിന് മഹീന്ദ്രയുടെ സര്‍പ്രൈസ് എന്ത്? മുഖം മിനുക്കിയ ഹിറ്റ് മോഡലോ പുതിയ അതിഥിയോ

പുറത്തും ഉള്ളിലും കാര്യമായ മാറ്റങ്ങളോടെയാണ് മഹീന്ദ്ര എക്‌സ്.യു.വി 7എക്‌സ്ഒ നിരത്തിലെത്തുന്നത്

Dhanam News Desk

ലോഞ്ചിന് ദിവസങ്ങള്‍ക്ക് മുമ്പെ എക്‌സ്.യു.വി 7എക്‌സ്ഒയുടെ ബുക്കിംഗ് തുടങ്ങി മഹീന്ദ്ര. ഇന്ന് മുതല്‍ 21,000 രൂപ അടച്ച് വാഹനം ബുക്ക് ചെയ്യാമെന്നാണ് കമ്പനിയുടെ അറിയിപ്പ്. ജനുവരി അഞ്ചിനാണ് വാഹന പ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന മോഡലിന്റെ ലോഞ്ച്. ടോപ്‌സെല്ലിംഗ് മോഡലുകളിലൊന്നായ മഹീന്ദ്ര എക്‌സ്.യു.വി 700യുടെ പരിഷ്‌ക്കരിച്ച പതിപ്പായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ വില കമ്പനി പുറത്തുവിട്ടിട്ടില്ല.

ജനുവരി അഞ്ചിന് സര്‍പ്രൈസ് എന്ത്?

പുതിയ മോഡലിനെക്കുറിച്ചുള്ള മാറ്റങ്ങളൊന്നും കമ്പനി പരസ്യമാക്കിയിട്ടില്ല. എങ്കിലും പുറത്തുവന്ന ടീസറില്‍ ചില അപ്‌ഡേറ്റുകള്‍ പ്രകടമാണ്. ഡിസൈനില്‍ കാര്യമായ മാറ്റമാണ് മഹീന്ദ്ര പുതിയ മോഡലിന്റെ മുന്‍ഭാഗത്ത് ഡ്യൂവല്‍ പോഡ് ഹെഡ്‌ലാംപുകളായിരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതിനൊപ്പം ഇംഗ്ലീഷ് അക്ഷരമാലയിലെ എല്‍ ആകൃതിയിലുള്ള ഡി.ആര്‍.എല്ലുകളുമുണ്ട്. പുതിയ ഡിസൈനിലുള്ള ടെയില്‍ ലാംപുകള്‍, റേഡിയേറ്റര്‍ ഗ്രില്ലുകള്‍, അലോയ് വീലുകള്‍ എന്നിവയും വാഹനത്തിലുണ്ടാകും.

വാഹനത്തിന്റെ ഉള്ളിലും കാര്യമായ മാറ്റങ്ങളുണ്ടെന്നാണ് പുറത്തുവന്ന ടീസറില്‍ കാണുന്നത്. അടുത്തിടെ നിരത്തിലെത്തിയ എക്‌സ്.യു.വി 9എസിന്റെ മാതൃകയിലുള്ള ട്രിപ്പിള്‍ സ്‌ക്രീന്‍ ഡാഷ് ബോര്‍ഡായിരിക്കും പ്രധാന ആകര്‍ഷണം. ഡാഷ്‌ബോര്‍ഡിലെ സോഫ്റ്റ് ടച്ച് എലമെന്റുകളും പുതിയ എ.സി വെന്റുകളും മികച്ചതായിരിക്കും.

എഞ്ചിന്‍

നിലവിലേതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ കരുത്തുള്ള എഞ്ചിന്‍ ഓപ്ഷനുകളാകും വാഹനത്തിലുണ്ടാവുക. 197 ബി.എച്ച്.പി കരുത്തും 380 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാകും ഒന്ന്. കൂടാതെ 182 ബി.എച്ച്.പി കരുത്തും 450 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഓപ്ഷനുകളിലായിരിക്കും ഗിയര്‍ ബോക്‌സ്. ചില ഡീസല്‍ വേരിയന്റുകളില്‍ ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനും നല്‍കും.

വിലയെത്ര?

നോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, വയര്‍ലെസ് ചാര്‍ജര്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇ.പി.ബി, ടി.പി.എം.എസ് തുടങ്ങിയ ഫീച്ചറുകളുമുണ്ടാകും. ഇതിനൊപ്പം ചില പുതിയ ഫീച്ചറുകളും കൂടി വരുന്നതോടെ വാഹനത്തിന്റെ വിലയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാഹന വിദഗ്ധരുടെ വിലയിരുത്തല്‍ പ്രകാരം 15-26 ലക്ഷം രൂപ വരെയായിരിക്കും എക്‌സ്.യു.വി 7എക്‌സ്ഒയുടെ വില.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT