ജി.എസ്.ടി ഇളവിന്റെ മുഴുവന്‍ നേട്ടവും ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ മാരുതി. ഇതിന്റെ ഭാഗമായി എസ്.യു.വി ലൈനപ്പിലുള്ള മോഡലുകളുടെ വില കുറക്കുന്നതായും മാരുതി അറിയിച്ചു. നിലവില്‍ 28 ശതമാനമുണ്ടായിരുന്ന വാഹനങ്ങളുടെ നികുതി 18 ശതമാനമാക്കി കുറച്ച തീരുമാനം തിങ്കളാഴ്ച നിലവില്‍ വരും. സ്വിഫ്റ്റ് ഉള്‍പ്പെടെയുള്ള ജനപ്രിയ മോഡലുകളുടെ വിലക്കുറവ് മാരുതി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
വിദേശ വിപണിയില്‍ അടക്കം ഹിറ്റായ മാരുതി സുസുക്കി ഫ്രോന്‍ക്‌സിന് 1,12,600 രൂപയാണ് ഇളവ് ലഭിക്കുക. ഇതോടെ വാഹനത്തിന്റെ വില 6,84,900 രൂപയാകും. മറ്റൊരു ഹിറ്റ് മോഡലായ ബ്രെസക്ക് 1,12,700 രൂപയും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 8,25,900 രൂപയാണ് ഇനി മുതല്‍ ബ്രെസയുടെ വില. ഗ്രാന്‍ഡ് വിറ്റാറക്ക് 1,07,000 രൂപ കുറച്ചതോടെ വില 10,76,500 രൂപയുമായി. 51,900 രൂപ വരെയാണ് കമ്പനി ജിംനിക്ക് ഇളവ് പ്രഖ്യാപിച്ചത്. ഇതോടെ ജിംനിയുടെ വില 12,31,500 രൂപയിലെത്തും. മിഡ് സൈസ് എസ്.യു.വി ശ്രേണിയില്‍ മാരുതി സുസുക്കി അടുത്തിടെ പുറത്തിറക്കിയ വാഹനമായ വിക്ടോറിസിന് 10,49,000 രൂപ മുതലാണ് വില. ജി.എസ്.ടി നിരക്ക് ഇളവ് ജനങ്ങളിലേക്ക് കൈമാറാന്‍ തീരുമാനിച്ചതോടെ വില്‍പ്പന വര്‍ധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഉടന്‍ ആരംഭിക്കുന്ന ഉത്സവ സീസണ്‍ ഡിമാന്‍ഡ് വില്‍പ്പനക്ക് സഹായമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
4 മീറ്ററില്‍ താഴെയുള്ള 1,200 സിസി എഞ്ചിന്‍ ശേഷിയുള്ള പെട്രോള്‍ കാറുകള്‍ക്ക് നിലവില്‍ നല്‍കേണ്ടത് 28 ശതമാനം ജി.എസ്.ടിയും ഒരു ശതമാനം സെസും. സെസ് നീക്കിയതിനൊപ്പം ജി.എസ്.ടി 18 ശതമാനമാക്കി. ഫലത്തില്‍ ഇളവ് 11 ശതമാനം. നാല് മീറ്ററില്‍ താഴെയുള്ളതും 1,500 സിസി വരെ എഞ്ചിന്‍ ശേഷിയുള്ളതുമായ ഡീസല്‍ കാറുകള്‍ക്ക് ജി.എസ്.ടിയും സെസും ചേര്‍ത്ത് നിലവില്‍ നല്‍കേണ്ടത് 31 ശതമാനം നികുതിയാണ്. സെസ് പിന്‍വലിച്ചതിനൊപ്പം ഇവയുടെയും ജി.എസ്.ടി 18 ശതമാനമാക്കി. ഇളവ് 13 ശതമാനം. ഇതിന് മുകളില്‍ എഞ്ചിന്‍ ശേഷിയുള്ള വലിയ വാഹനങ്ങള്‍ക്ക് ജി.എസ്.ടിയും സെസും ചേര്‍ത്ത് 50 ശതമാനത്തോളം നികുതി നല്‍കേണ്ടതുണ്ട്. ഇത്തരം വാഹനങ്ങളുടെ ജി.എസ്.ടി 40 ശതമാനമാക്കിയെങ്കിലും സെസ് എടുത്ത് കളഞ്ഞതോടെ 10 ശതമാനത്തോളം ഇളവ് ലഭിക്കും.
രണ്ട് വര്‍ഷമായി വാഹന വിപണിയില്‍ കാര്യമായ വില്‍പ്പന നടക്കുന്നില്ല. ജി.എസ്.ടി ഇളവ് പ്രഖ്യാപിച്ചതോടെ ഇതിന് മാറ്റമുണ്ടാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഏഴ് ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ വാഹന വിപണി വളരുമെന്ന് മാരുതി സുസുക്കി ഇന്ത്യ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ത്ഥോ ബാനര്‍ജി പറയുന്നു. 12 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി ഒഴിവാക്കിയതും റിസര്‍വ് ബാങ്കിന്റെ പലിശ നിരക്ക് കുറച്ചതും ഗുണമാകുമെന്നും അദ്ദേഹം കരുതുന്നു.
Maruti Suzuki slashes SUV prices by up to ₹1.12 lakh after GST rate revision. Models including Brezza, Jimny, and Victoris see major price drops. Check the updated ex-showroom prices and savings across variants.
Read DhanamOnline in English
Subscribe to Dhanam Magazine