രാജ്യത്ത് കോവിഡ് വ്യാപകമായ സാഹചര്യത്തില്‍ ആശ്വാസ പ്രവര്‍ത്തനങ്ങളുമായി എംജി മോട്ടോഴ്‌സ്. കോവിഡ് ബാധിതരെ ആശുപത്രിയിലെത്തിക്കുന്നതിന് തങ്ങളുടെ മോഡലായ ഹെക്ടര്‍ എസ് യു വി ആംബുലന്‍സാക്കി മാറ്റിയതിന് പിന്നാലെ ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ സമയ മെഡിക്കല്‍ സഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. എംജി ഹെല്‍ത്ത്‌ലൈന്‍ എന്ന പേരില്‍ അവതരിപ്പിച്ച പദ്ധതിയിലൂടെ തങ്ങളുടെ ഉപഭോക്താക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും എല്ലാ ദിവസവും 24 മണിക്കൂറും സൗജന്യ മെഡിക്കല്‍ സഹായങ്ങള്‍ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മൈ എംജി എന്ന ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ഈ സൗജന്യ സേവനം ലഭ്യമാകുക.
നേരത്തെ പൂനെയില്‍ എംജി കാര്‍ ഉടമകളും ഡീലര്‍ഷിപ്പ് കേന്ദ്രവും സംയുക്തമായി പണം സ്വരൂപിച്ച് ദുരിതബാധിതര്‍ക്ക് ബയോഡീഗ്രേഡബിള്‍ ബെഡ്ഷീറ്റുകള്‍ വിതരണം ചെയ്തിരുന്നു. ദുരിതമനുഭവിക്കുന്നവര്‍ക്ക് ഹെക്ടര്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കുകയും ഏപ്രിലില്‍ ദേവ്‌നന്ദന്‍ ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡുമായി കൈകോര്‍ത്ത് അവരുടെ വഡോദരയിലെ പ്ലാന്റുകളിലൊന്നില്‍ ഓക്‌സിജന്‍ ഉത്പാദനം മണിക്കൂറില്‍ 31 ശതമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്തു. ഗുരുഗ്രാമിലെ കോവിഡ് രോഗികള്‍ക്കായി 200 ബെഡ്ഡുകളും എംജി അടുത്തിടെ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഞങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കാനും പിന്തുണക്കാനുമാണ് ഈ പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എംജി മോട്ടോര്‍ ഇന്ത്യ ചീഫ് കൊമേഴ്സ്യല്‍ ഓഫീസറും സീനിയര്‍ വൈസ് പ്രസിഡന്റുമായ ഗൗരവ് ഗുപ്ത പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine