Auto

കോനയ്‌ക്കൊരു എതിരാളി വരുന്നു, എംജിയുടെ ഇലക്ട്രിക് എസ്.യു.വി

Binnu Rose Xavier

എംജി ഹെക്ടര്‍ എന്ന മോഡലിന്റെ വിജയത്തിനു ശേഷം അടുത്ത താരത്തെ വിപണിയിലിറക്കാന്‍ ഒരുങ്ങുന്നു. ZS ഇവി എന്ന ഇലക്ട്രിക് വാഹനമാണ് വരുന്നത്. എംജിയുടെ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വാഹനമായ ഇതിന്റെ ബുക്കിംഗ് ഈ വര്‍ഷം ഡിസംബറോടെ ആരംഭിക്കും.

വിപണിയില്‍

ഹ്യുണ്ടായ് കോനയുടെ ശക്തമായ എതിരാളിയാകാന്‍ ഒരുങ്ങുന്ന ZSന്റെ വില 22

ലക്ഷത്തോളമാണ് പ്രതീക്ഷിക്കുന്നത്. 2020 ജനുവരിയോടെ ഔദ്യോഗികമായി വില

പ്രഖ്യാപിക്കും.

മുഴുവനായി ചാര്‍ജ് ചെയ്താല്‍

262 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന 44.5 കിലോവാട്ട് ലിഥിയം

അയണ്‍ ബാറ്ററികളാണ് വാഹനത്തിലുണ്ടാകുക. ഫാസ്റ്റ് ചാര്‍ജിംഗിലൂടെ 40

മിനിറ്റ് കൊണ്ട് 80 ശതമാനം ചാര്‍ജ് ചെയ്യാനാകും. 143 പിഎസ് പവറും 353

എന്‍എം ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതിന്റേത്. 8.5

സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍

വേഗത്തിലെത്താനാകും.

നിരവധി സവിശേഷതകളോടെയായിരിക്കും ഈ വാഹനം എത്തുന്നത്. രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്.യു.വിയാണിതെന്ന് കമ്പനി പറയുന്നു. പുതുമയാര്‍ന്ന ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളുണ്ടാകുമെന്ന് വ്യക്തം.

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT