Auto

ലോക്ഡൗണില്‍ വാഹന ഉടമകള്‍ക്ക് അല്‍പ്പം ആശ്വാസം; ഇന്‍ഷുറന്‍സ് പുതുക്കാനുള്ള സമയം നീട്ടി

Dhanam News Desk

വാഹന ഇന്‍ഷുറന്‍സ് പോളിസി പുതുക്കുന്നതിനുള്ള സമയം നീട്ടി നല്‍കിയതായി റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്നിന് ശേഷമോ, ജൂണ്‍ 30-നുള്ളിലോ കാലാവധി കഴിയുന്ന ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നെസ്, പെര്‍മിറ്റ് എന്നിവയ്ക്ക് വാഹനത്തിന്റെ മറ്റ് രേഖകള്‍ക്കും ജൂണ്‍ 30 വരെ കാലാവധി ഉള്ളതായി കണക്കാക്കണമെന്നാണ് കേന്ദ്ര ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്.

വാഹനവുമായി ബന്ധപ്പെട്ട പല രേഖകളും പുതുക്കാന്‍ ആളുകള്‍ നെട്ടോട്ടമോടുകയാണെന്നും ഈ അവസരത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് കേന്ദ്ര ഗതാഗത മന്ത്രാലയം ഈ തീരുമാനം സ്വീകരിക്കുന്നതെന്നും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയുള്ള ദിവസങ്ങളില്‍ കാലാവധി അവസാനിച്ചതോ പുതുക്കേണ്ടതോ ആയ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കാന്‍ ഏപ്രില്‍ 21 വരെ സമയം അനുവധിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.

മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ ഇന്‍ഷുറന്‍സ് തുക അടയ്ക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ പോളിസി നഷ്ടപ്പെട്ടുപോകില്ല. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. ഈ കാലയളവില്‍ അവസാനിക്കുന്ന ആര്‍സി ബുക്ക്, പെര്‍മിറ്റ് തുടങ്ങിയ വാഹന രേഖകളുടേയും ലൈസന്‍സിന്റേയും കാലാവധി നീട്ടി നല്‍കുമെന്നും കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ എന്നിവ ജൂണ്‍ 30 വരെ പുതുക്കാനുള്ള അവസരമൊരുക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ അറിയിച്ചത്.

ഇത് എല്ലാം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ബാധകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്ക്ഡൗണിലും ജനങ്ങള്‍ക്ക് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ശ്രദ്ധിക്കണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT