ഇന്ത്യന്‍ വാഹന വിപണിയില്‍ മാരുതി സുസുക്കിയുമായുള്ള പങ്കാളിത്തത്തിന് അപ്പുറം, സ്വന്തം കരുത്തില്‍ കരുത്തുറ്റ മോഡലുകള്‍ അവതരിപ്പിക്കാന്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (TKM) ഒരുങ്ങുന്നു. ഗ്ലാന്‍സ, ഹൈറൈഡര്‍, റുമിയോണ്‍, ടൈസര്‍ തുടങ്ങിയ റീബാഡ്ജ് മോഡലുകള്‍ക്ക് പകരം ടൊയോട്ട നേരിട്ട് വികസിപ്പിച്ചെടുത്ത പുത്തന്‍ എസ്യുവികളും എംപിവികളുമായിരിക്കും ഇനി നിരത്തിലിറങ്ങുകയെന്ന് ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
ലോകമെമ്പാടുമുള്ള ടൊയോട്ടയുടെ ഏറ്റവും മികച്ച നാല് വിപണികളിലൊന്നായി ഇന്ത്യ മാറിയ സാഹചര്യത്തിലാണ് ഈ വമ്പന്‍ നീക്കം. ഇതിനായി മഹാരാഷ്ട്രയിലെ ഛത്രപതി സംബാജിനഗറിലും ബെംഗളൂരുവിലുമായി പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കാനും 3 ബില്യണ്‍ ഡോളറിലധികം (ഏകദേശം 27,000 കോടി രൂപ) നിക്ഷേപം നടത്താനും കമ്പനി തീരുമാനിച്ചു.
വരാനിരിക്കുന്ന പ്രധാന മോഡലുകള്‍:
(2027- ഓടെ)
കടുത്ത പരിസ്ഥിതി നിയമങ്ങള്‍ (CAFE 3) വരുന്നതോടെ ഡീസല്‍ എന്‍ജിന്‍ മാത്രമുള്ള 'ഇന്നോവ ക്രിസ്റ്റ' 2027-ല്‍ വിടവാങ്ങും. ഇതിന് പകരമായി ഇന്നോവ ഹൈക്രോസിന്റെ വില കുറഞ്ഞ ഹൈബ്രിഡ് പതിപ്പ് ടൊയോട്ട അവതരിപ്പിക്കും. ട്രാവല്‍ ഏജന്‍സികളെയും ഫ്‌ളീറ്റ് ഓപ്പറേറ്റര്‍മാരെയും ലക്ഷ്യമിട്ടുള്ള ഈ മോഡലില്‍ ഫീച്ചറുകള്‍ കുറച്ച് വില നിയന്ത്രിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. കൂടാതെ എത്തനോള്‍ മിശ്രിതം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫ്െളക്‌സ്-ഫ്യുവല്‍ പതിപ്പും പരിഗണനയിലുണ്ട്.
(2027/28)
ഇലക്ട്രിക് വാഹന വിപണി ലക്ഷ്യമിട്ട് മാരുതിയുടെ വരാനിരിക്കുന്ന ഇലക്ട്രിക് എംപിവിക്ക് (YMC) സമാനമായ ഒരു മോഡല്‍ ടൊയോട്ടയും പുറത്തിറക്കും. ഹീര്‍ടെക്-ഇ (Heartect-e) പ്ലാറ്റ്ഫോമിലായിരിക്കും ഇതിന്റെ നിര്‍മ്മാണം. ഇത് ബിവൈഡി ഇ-മാക്‌സ് 7 (BYD eMAX 7) ആയിരിക്കും ഇതിന്റെ പ്രധാന എതിരാളി.
(2028)
ഫോര്‍ച്യൂണറിന്റെയും ഇന്നോവ ക്രിസ്റ്റയുടെയും കരുത്തുറ്റ ഐഎംവി (IMV) പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കുന്ന 'ലാന്‍ഡ് ക്രൂയിസര്‍ എഫ്‌ജെ' 2028 അവസാനത്തോടെ ഇന്ത്യയിലെത്തും. ഇതില്‍ ഡീസല്‍ എന്‍ജിന്‍ ഉണ്ടാകില്ല. പകരം 2.7 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും സ്‌ട്രോങ്ങ് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഓപ്ഷനുകളുമാണ് കമ്പനി നല്‍കുക. മഹാരാഷ്ട്രയിലെ പുതിയ പ്ലാന്റിലായിരിക്കും ഇതിന്റെ നിര്‍മ്മാണം.
(2028/29)
നേരത്തെ മാറ്റിവെച്ചിരുന്ന കൊറോള ക്രോസ് പദ്ധതി ടൊയോട്ട വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണ്. 2028-ലോ 2029-ലോ ഈ എസ്.യു.വി പുറത്തിറങ്ങും. ഇതിന് പിന്നാലെ ഇതേ പ്ലാറ്റ്ഫോമില്‍ മറ്റ് ബോഡി സ്‌റ്റൈലുകളിലുള്ള വാഹനങ്ങളും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
ഏറെ ആരാധകരുള്ള ഫോര്‍ച്യൂണറിന്റെ അടുത്ത തലമുറയും (582D) അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നിലവിലുള്ള 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ 48V മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇതില്‍ ഉള്‍പ്പെടുത്തും. കര്‍ശനമായ മലിനീകരണ നിയന്ത്രണങ്ങള്‍ക്കിടയിലും ഫോര്‍ച്യൂണറിന്റെ ഡീസല്‍ കരുത്ത് നിലനിര്‍ത്താനാണ് കമ്പനിയുടെ തീരുമാനം.
ഇന്ത്യന്‍ നിരത്തുകള്‍ക്കനുയോജ്യമായ കരുത്തും പ്രീമിയം സൗകര്യങ്ങളും ഒത്തിണങ്ങുന്ന വാഹനങ്ങളിലൂടെ വിപണി വിഹിതം ഗണ്യമായി ഉയര്‍ത്താനാണ് ടൊയോട്ടയുടെ ഈ പുതിയ 'പ്രോഡക്റ്റ് ഓണ്‍സ്ലോട്ട്' (Product Onslaught).
മാരുതിയുമായുള്ള പങ്കാളിത്തത്തിലൂടെ ഗ്ലാന്‍സ, ഹൈറൈഡര്‍, റൂമിയോണ്‍, ടൈസര്‍ തുടങ്ങിയ ജനപ്രിയ മോഡലുകള്‍ ടൊയോട്ട നിലവില്‍ പുറത്തിറക്കുന്നുണ്ട്.
Toyota’s ₹25,000 Crore Gambit: Shifting Gears from Maruti to In-House Platforms for SUV-MPV Dominance
Read DhanamOnline in English
Subscribe to Dhanam Magazine