Auto

റോള്‍സ് റോയ്‌സ് അല്ല, ഇനി ലോകത്തിലെ ഏറ്റവും വിലകൂടിയ കാര്‍ ഇതാണ്!

Dhanam News Desk

ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ പഗാനി ലോകത്തിലെ ഏറ്റവും വിലകൂടിയ കാര്‍ അവതരിപ്പിച്ചു. പഗാനി സോണ്ട എച്ച്.പി ബാര്‍കെറ്റ എന്ന് പേരിട്ടിരിക്കുന്ന കാറിന് 15 മില്യണ്‍ യൂറോ അഥവാ 120 കോടി രൂപയാണ് വില.

യു.കെയിലെ 'ഫെസ്റ്റിവല്‍ ഓഫ് സ്പീഡി' ല്‍ അവതരിപ്പിച്ച കാര്‍ ആകെ ഒരെണ്ണം മാത്രമേ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളൂ. അത് കമ്പനിയുടെ സ്ഥാപകന്‍ ഹൊറാസിയോ പഗാനിയുടെ സ്വന്തമാണ്. അദ്ദേഹമാണ് ഇവന്റില്‍ കാര്‍ ഓടിച്ചത്. രണ്ടെണ്ണം പ്രീഓര്‍ഡര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

ബാര്‍കെറ്റ വന്നതോടെ ലോകത്തിലെ ഏറ്റവും വിലകൂടിയ കാര്‍ എന്ന സ്ഥാനം നഷ്ടമായത് റോള്‍സ് റോയ്‌സ് സ്വെപ്‌റ്റെയ്‌ലിനാണ്. ഇതിന്റെ വില 12.8 മില്യണ്‍ ഡോളര്‍ (88 കോടി രൂപ) ആണ്.

789 ബി.എച്ച്.പി കരുത്ത് നല്‍കാന്‍ കഴിവുള്ള 6.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ v12 എന്‍ജിനാണ് ബാര്‍കെറ്റയുടേത്. 6-സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. ഏറ്റവും കൂടിയ വേഗത 338 kmph. പഗാനിയുടെ കരുത്തനെ നിയന്തിക്കാന്‍ ആറ് പിസ്റ്റണോട് കൂടിയ 380എം വെന്റിലേറ്റഡ് ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ നാല് പിസ്റ്റണോട് കൂടിയ 380എം ഡിസ്‌ക് ബ്രേക്കുകളും ഉണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT