Auto

മാന്ദ്യം അകലാതെ വാഹന വിപണി

Dhanam News Desk

രാജ്യത്ത് വാഹന വിപണിയിലെ മാന്ദ്യമകറ്റാനുള്ള നീക്കങ്ങള്‍ ഫലവത്താകുന്നില്ലെന്ന നിരീക്ഷണം ശക്തം. കഴിഞ്ഞ മാസവും റീട്ടെയില്‍ വാഹന വില്പന ഇടിഞ്ഞു. യാത്രാ വാഹന വില്പന 4.61 ശതമാനം താഴ്ന്ന് 2.90 ലക്ഷം യൂണിറ്റുകളില്‍ ഒതുങ്ങിയെന്ന് വിതരണക്കാരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഒഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (ഫാഡ) വ്യക്തമാക്കി.

ഉപഭോക്തൃ

വിപണിയിലേക്കുള്ള പണമൊഴുക്ക് സജീവമാകാത്തതിനു പുറമേ ബി.എസ്-4ല്‍ നിന്ന്

ബി.എസ്-6ലേക്കുള്ള മാറ്റവും അതു സംബന്ധിച്ച ഉപഭോക്താക്കളുടെ ആശങ്കകളും

വില്പന കുറയാന്‍ കാരണമാകുന്നതായാണ് വിലയിരുത്തല്‍. വാങ്ങല്‍ തീരുമാനം

ഉപഭോക്താക്കള്‍ നീട്ടിവയ്ക്കുന്നതായാണ് മനസിലാക്കാനായതെന്ന് ഫാഡ പ്രസിഡന്റ്

ആശിഷ് ഹര്‍ഷരാജ് കാലെ പറഞ്ഞു.

മൊത്തത്തിലുള്ള

സമ്പദ്വ്യവസ്ഥയ്ക്കും  വാഹന വ്യവസായത്തിനു പ്രത്യേകിച്ചും ഗുണപരമായ

നടപടികള്‍ തുടര്‍ന്നും പ്രഖ്യാപിക്കാന്‍  സര്‍ക്കാര്‍ തയ്യാറാകാതെ

വളര്‍ച്ചാ പാതയിലേക്ക് വേഗത്തില്‍ മടങ്ങാനാകില്ലെന്ന് ഫഡാ പ്രസിഡന്റ്

അഭിപ്രായപ്പെട്ടു. രാജ്യത്തെ 1432 റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട്

ഓഫീസുകളില്‍ 1223 എണ്ണത്തില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് ഫാഡ കഴിഞ്ഞ

മാസത്തെ വില്പന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

2019

ജനുവരിയില്‍ 3.04 ലക്ഷം പാസഞ്ചര്‍ വാഹനങ്ങളാണ് പുതുതായി നിരത്തിലെത്തിയത്.

ടൂവീലര്‍ വില്പന 8.82 ശതമാനം താഴ്ന്ന് 12.67 ലക്ഷം യൂണിറ്റുകളായി. 82187

വാണിജ്യ വാഹനങ്ങളാണ് കഴിഞ്ഞമാസം വിറ്റഴിഞ്ഞത്. കുറവ് 6.89 ശതമാനം. അതേസമയം,

മുച്ചക്ര വാഹന വില്പന 9.17 ശതമാനം ഉയര്‍ന്ന് 63,514 യൂണിറ്റുകളായി. എല്ലാ

ശ്രേണികളിലുമായി ആകെ 17.50 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞമാസം ഇന്ത്യക്കാര്‍

വാങ്ങിയത്. 7.17 ശതമാനമാണ് കുറവുണ്ടായത്.2019 ജനുവരിയില്‍ 18.85 ലക്ഷം

വാഹനങ്ങള്‍ വിറ്റഴിഞ്ഞിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT