Auto

പുതിയ തലമുറ റോയല്‍ എന്‍ഫീല്‍ഡ് 350 ഏപ്രില്‍ അവസാനത്തോടെ എത്തുന്നു

Dhanam News Desk

റോയല്‍ എന്‍ഫീല്‍ഡ് എന്നത് വെറുമൊരു ബാന്‍ഡ് നാമമല്ല. ഒരു വികാരമാണ്. അതുകൊണ്ടുതന്നെയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഓരോ മോഡലുകളും ഉപഭോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതും. ഒടുവിലിതാ 2020 റോയല്‍ എന്‍ഫീല്‍ഡ് 350 വരുന്നു. J1D എന്നാണ് ഇതിന്റെ കോഡ് നാമം. J1C, J1D എന്നീ രണ്ട് മോഡലുകളാണ് കമ്പനി വിപണിയിലിറക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

വിവിധയിടങ്ങളിലായി

ഇതിന്റെ റോഡ് ടെസ്റ്റ് കമ്പനി നടത്തിവരുകയായിരുന്നു. ഇതില്‍ J1D ഏപ്രില്‍

അവസാനത്തോടെ ഈ മോഡല്‍ വിപണിയിലിറക്കും. 250 സിസി എന്‍ജിനോട് കൂടിയ

താങ്ങാനാകുന്ന വിലയിലുള്ള കൂടുതല്‍ മോഡലുകളും അവതരിപ്പിക്കും. ഇവ ബൈക്ക്

ഇഷ്ടപ്പെടുന്ന വനിതകളെക്കൂടി ലക്ഷ്യം വെച്ചുള്ളതാണ്.

350

റേഞ്ചിലുള്ള ഇപ്പോഴത്തെ എല്ലാ മോഡലുകളുടെയും ബിഎസ് ആറ് വകഭേദം കമ്പനി

വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തണ്ടര്‍ബേര്‍ഡ് 350നെ അപേക്ഷിച്ച് കനം

കുറഞ്ഞതും താങ്ങാനാകുന്ന വിലയിലുള്ളതുമായ മോഡലായിരിക്കും J1D.

ഇപ്പോള്‍

കോഡ് നാമങ്ങള്‍ മാത്രമാണ് ഇവയ്ക്ക് നല്‍കിയിരിക്കുന്നത്. റോയല്‍

എന്‍ഫീല്‍ഡ് കഴിഞ്ഞ ഏതാനു മാസങ്ങള്‍ ഹണ്ടര്‍, ഷെര്‍പ്പ, ഫ്‌ളൈയിംഗ് ഫ്‌ളീ,

റോഡ്‌സ്റ്റര്‍ എന്നീ പേരുകള്‍ക്ക് ട്രേഡ്മാര്‍ക്കിംഗ് എടുത്തിരുന്നു. പക്ഷെ

പുതിയ മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഈ പേരുകള്‍ തന്നെ ആയിരിക്കുമോയെന്ന്

സ്ഥിരീകരിച്ചിട്ടില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT