Auto

റോയല്‍ എന്‍ഫീല്‍ഡിന്റെ എസ് ജി 650; ക്ലാസിക് ഭാവത്തിന്റെ ആധുനികത

നിയോ റിട്രോ രൂപഭംഗിയാണ് എസ്ജി 650 കണ്‍സെപ്റ്റിന് നല്‍കിയിരിക്കുന്നത്

Dhanam News Desk

എസ് 650 കണ്‍സെപ്റ്റ് അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്. ഇറ്റലിയിലെ ഇന്റര്‍നാഷണല്‍ മോട്ടോര്‍സൈക്കില്‍ ആന്‍ഡ് ആക്‌സസറീസ ് എക്‌സിബിഷനില്‍( ഇഐസിഎംഎ-2021) ആണ് എസ്ജി 650 പ്രദര്‍ശിപ്പിച്ചത്. മാറ്റത്തിന്റെ സൂചനകള്‍ നല്‍കിയാണ് ഇത്തവണ എസ്ഡജി 650 എത്തുന്നത്. ക്ലാസിക് രൂപവും ആധുനികതയും ഒന്നുചേര്‍ന്ന നിയോ റിട്രോ രൂപഭംഗിയാണ് പുതിയ മോഡലിന് നല്‍കിയിരിക്കുന്നത്.

ബ്രഷ്ഡ് അലൂമിനിയം ഫിനിഷില്‍ തുടങ്ങുന്ന മുന്‍ഭാഗം, പിന്നിലേക്കെത്തുമ്പോള്‍ കറുപ്പിലേക്ക് മാറുന്ന രീതിയിലാണ് നിറം.എന്‍ഫീല്‍ഡ് ക്ലാസിക്കിന് സമാനമായ ഇന്ധന ടാങ്ക് ആണെങ്കിലും ഹാന്‍ഡില്‍ ബാറും താഴേയ്ക്ക് ഇറങ്ങിയ മിററുകളും ക്രൂസ് ബൈക്കുകളുടെ രൂപഭംഗി നല്‍കുന്നു. നീലനിറത്തിലാണ് ആര്‍ഇ ബാഡ്ജിംഗ്. ഹെഡ്‌ലാംപ്‌ ഫ്രെയിമിനോട് ചേര്‍ന്ന് തന്നെയുള്ള മീറ്റര്‍ കണ്‍സോളും ഇന്‍ഡിക്കേറ്ററുകളും പുതുമയാണ്.

സിഎന്‍സി ബില്ലെറ്റ് മെഷീന്‍ഡ് സോളിഡ് അലൂമിനിയം ബ്ലോക്കുകൊണ്ടാണ് ടാങ്കും വീലുകളും നിര്‍മച്ചിരിക്കുന്നത്. കറുപ്പ് നിറത്തില്‍ ഇരട്ട സൈലന്‍സറുകളാണ് നല്‍കിയിരിക്കുന്നത്. പിന്‍ മഡ്ഗാജിന് മുകളിലാണ് ടെയിന്‍ ലാംപ് നല്‍കിയിരിക്കുന്നത്. അതേ സമയം പിന്നിലെ ഇന്‍ഡിക്കേറ്ററുകളുടെ സ്ഥാനം സിംഗില്‍ സീറ്റിന്റെ താഴെയാണ്.

650 സിസി വിഭാഗത്തില്‍ ഇന്റര്‍സെപ്റ്ററിനും കോണ്ടിനെന്റല്‍ ജിടിക്കുമൊപ്പം ആയിരിക്കും എസ്ജി 650യുടെ സ്ഥാനവും. അതുകൊണ്ട് തന്നെ ഈ വിഭാഗത്തില്‍ എന്‍ഫീല്‍ഡ് ഉപയോഗിക്കുന്ന പാരലല്‍ ട്വിന്‍ എഞ്ചിന്‍ തന്നെയാണ് എസ്ജി കണ്‍സപ്റ്റിലും. 47 എച്ച്പി കരുത്തും 52 എന്‍എം ടോര്‍ക്കും എഞ്ചിന്‍ നല്‍കും. അടുത്ത വര്‍ഷം ആദ്യം എസ്ജി 650 വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT