Auto

റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക് ബൈക്കുകളിലേക്കും

Dhanam News Desk

ഇലക്ട്രിക് വാഹനങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ യുവമനസുകളുടെ പ്രിയ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന് നോക്കിയിരിക്കാനാകുമോ? ഫുള്ളി ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ തങ്ങള്‍ പുറത്തിറക്കുമെന്ന സൂചനകള്‍ റോയല്‍ എന്‍ഫീല്‍ഡ് നല്‍കിക്കഴിഞ്ഞു.

പുതിയ മോഡലുകളും ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളും വിപണിയിലിറക്കുമെന്ന് കമ്പനിയുടെ സിഇഒ സൂചന നല്‍കിയിട്ടുണ്ട്. ഇതില്‍ പുതിയതായി ഇറക്കുന്ന ഇലക്ട്രിക് മോഡലുകളും നിലവിലുള്ള മോഡലുകളുടെ ഇലക്ട്രിക് വകഭേദവുമുണ്ടാകും. പുതിയ പദ്ധതികളുടെ ഭാഗമായി കമ്പനിയുടെ 500ലധികം സ്റ്റുഡിയോ സ്‌റ്റോറുകളും വിപുലമാക്കും.

അടുത്തവര്‍ഷം കമ്പനി തങ്ങളുടെ ഫുള്ളി ഇലക്ട്രിക് മോട്ടോര്‍ സൈക്കിളിന്റെ കണ്‍സപ്റ്റ് രൂപം പ്രദര്‍ശിപ്പിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT