സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ (Xiaomi) ആദ്യത്തെ വൈദ്യുത വാഹനമായ ഷവോമി എസ്.യു7 (Xiaomi SU7) സെഡാന്‍ ചൈനയില്‍ ഉടന്‍ പുറത്തിറക്കും. ബീജിംഗ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി ഹോള്‍ഡിംഗ് കമ്പനിയാണ് (BAIC) ഷവോമി എസ്.യു7 നിര്‍മിക്കുന്നത്. പരീക്ഷണ ഉല്‍പ്പാദനം ആരംഭിച്ചു. 2024 ഫെബ്രുവരിയില്‍ നിരത്തിലെത്തിയേക്കും.
Image courtesy: Xiaomi
എം.എസ്11 എന്ന കോഡ് നാമത്തിലാണ് ഷവോമി എസ്.യു7നെ മുമ്പ് വിശേഷിപ്പിച്ചിരുന്നത്. 3000 mm വീല്‍ബേസാണ് വാഹനത്തിനുള്ളത്. 220 kW മോട്ടോറുള്ള RWD (Rear Wheel Drive), 495 kW ശക്തിയുള്ള AWD (All-wheel drive)എന്നിങ്ങനെ രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ഇതിലുണ്ട്. താഴ്ന്ന വകഭേദങ്ങളുടെ പരമാവധി വേഗത 210 kmph ഉം ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് വേഗത 265 kmph ഉം ആയിരിക്കും. എസ്.യു7, എസ്.യു7 പ്രോ, എസ്.യു7 മാക്‌സ് എന്നിങ്ങനെ മൂന്ന് പതിപ്പുകളുമുണ്ട്.
Image courtesy: Xiaomi
ഷവോമി എസ്.യു7ന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഹൈപ്പര്‍ ഒ.എസ് ഇന്റഗ്രേഷന്‍ ആയിരിക്കും. ഷവോമിയുടെ ഫോണുകള്‍ക്കായുള്ള സ്വന്തം സോഫ്റ്റ്വെയറാണ്. വൈദ്യുത വാഹന നിര്‍മാണത്തിലേക്ക് ഇറങ്ങുമെന്നും പദ്ധതിക്കായി 10 ബില്യണ്‍ യുവാന്‍ (1.4 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കുമെന്നും 2021 മാര്‍ച്ചില്‍ ഷവോമി പ്രഖ്യാപിച്ചിരുന്നു. 2023 ഓഗസ്റ്റില്‍ xiaomiev.com എന്ന ഡൊമെയ്‌നും കമ്പനി രജിസ്റ്റര്‍ ചെയ്തു.
Read DhanamOnline in English
Subscribe to Dhanam Magazine