Auto

ഒരു കിലോമീറ്ററിന് ചെലവ് വെറും ₹1; ഡെലിവറി ബിസിനസിന് കരുത്തേകാന്‍ ടാറ്റ എയ്‌സ് പ്രോ ഇവി

എന്‍ജിന്‍ ഓയില്‍ മാറ്റേണ്ടതില്ലെന്നതും ക്ലച്ച്, ഗിയര്‍ബോക്‌സ് എന്നിവയുടെ പരിപാലന ചെലവ് ഒഴിവാകുന്നതും മൂലം വാഹനത്തിന്റെ ഡൗണ്‍ടൈമും ചെലവും കുറക്കുന്നു

Dhanam News Desk

ചരക്ക് വിതരണത്തിന് കുതിപ്പേകി ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ഇലക്ട്രിക് വാഹനമായ ടാറ്റ എയ്‌സ് പ്രോ ഇവി. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ചരക്ക് വിതരണത്തിന് അനുയോജ്യമായ വാഹനമെന്ന നിലയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഡെലിവറി വാഹനങ്ങളുടെ വിഭാഗത്തില്‍ ജനപ്രിയ മോഡലായ എയ്‌സിന്റെ ഇലക്ട്രിക്പ തിപ്പാണിതെന്നതാണ് ആകര്‍ഷണം.

ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വെറും ഒരു രൂപ മതിയെന്നതാണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ധനച്ചെലവ് വളരെ കുറവായതിനാല്‍ ഓരോ കിലോമീറ്ററിലും പ്രവര്‍ത്തനച്ചെലവ് കുറയുകയും ബിസിനസ് ലാഭം വര്‍ധിപ്പിക്കുകയും ചെയ്യാനുള്ള അവസരമുണ്ട്.

കുറഞ്ഞ മെയിന്റനന്‍സ് കോസ്റ്റ്, വിശ്വസനീയമായ പ്രകടനം, മികച്ച ഡ്രൈവിങ് അനുഭവം എന്നിവയെല്ലാം എയ്‌സ് പ്രോ ഇവിയെ കേരളത്തിലെ ലാസ്റ്റ് മൈല്‍ ഡെലിവറി ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വാഹനമാക്കി മാറ്റുന്നു.

എന്‍ജിന്‍ ഓയില്‍ മാറ്റേണ്ടതില്ലെന്നതും ക്ലച്ച്, ഗിയര്‍ബോക്‌സ് എന്നിവയുടെ പരിപാലന ചെലവ് ഒഴിവാകുന്നതും മൂലം വാഹനത്തിന്റെ ഡൗണ്‍ടൈമും ചെലവും കുറക്കുന്നു. കേരളത്തിലുടനീളമുള്ള ടാറ്റ മോട്ടോഴ്‌സ് സര്‍വീസ് നെറ്റ്വര്‍ക്ക്, പരിശീലനം ലഭിച്ച ടെക്‌നീഷ്യന്‍മാര്‍ എന്നിവക്കൊപ്പം സ്‌പെയര്‍ പാര്‍ട്‌സുകളും എളുപ്പത്തില്‍ ലഭ്യമാകുന്നു എന്നതും ടാറ്റ വാഹനങ്ങളുടെ പ്രത്യേകതയാണ്.

എയ്‌സ് പ്രോ ഇവിയുടെ പേലോഡ് ശേഷി 750 കിലോഗ്രാമാണ്. 6.5 അടി നീളവും 4.7 അടി വീതിയുമാണ് ഈ വാഹനത്തിനുള്ളത്. വിവരങ്ങള്‍ക്ക്: 9895 422 244

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT