Photo : Tata / Facebook 
Auto

സമർ ചെക്ക്-അപ്പ് ക്യാമ്പുമായി ടാറ്റ മോട്ടോഴ്‌സ്, സൗജന്യ പരിശോധനയും ആകർഷക ഓഫറുകളും ഏപ്രിൽ 28 വരെ

എയർ കണ്ടീഷണർ പ്രകടനം, ബാറ്ററി നില, ടയർസ് & അലൈൻമെന്റ്, എഞ്ചിൻ ഓയിൽ, കൂളന്റ് നില തുടങ്ങി 30 പോയിന്റ് ഇൻസ്പെക്ഷൻ വാഹന പരിശോധനയില്‍ ഉൾപ്പെടുന്നു.

Dhanam News Desk

ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് രാജ്യവ്യാപകമായി സമർ ചെക്ക്-അപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 28 വരെ രാജ്യത്തെ എല്ലാ അധികൃത ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് വർക്ക്‌ഷോപ്പുകളിലും സർവീസ് ക്യാമ്പ് നടക്കും. നിലവിലെ ഉപഭോക്താക്കൾക്ക് സൗജന്യ വാഹന പരിശോധനയും പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

വേനൽക്കാലത്തിന്റെ തുടക്കത്തിൽ, ഉയർന്ന താപനിലയിൽ വാഹനങ്ങളുടെ മികച്ച പ്രകടനം, വിശ്വാസ്യത, സൗകര്യം എന്നിവ ഉറപ്പാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഉപഭോക്താക്കൾക്ക് സൗജന്യമായി സമഗ്രമായ വാഹന പരിശോധന ലഭ്യമാകും. എയർ കണ്ടീഷണർ പ്രകടനം, ബാറ്ററി നില, ടയർസ് & അലൈൻമെന്റ്, എഞ്ചിൻ ഓയിൽ, കൂളന്റ് നില, ഇലക്ട്രിക്കൽ സിസ്റ്റം, സി എൻ ജി സിസ്റ്റം പരിശോധന, കൂടാതെ ഇ വി വാഹനങ്ങൾക്ക് പ്രത്യേക ഡയഗ്നോസ്റ്റിക്സ് ഉൾപ്പെടുന്ന 30 പോയിന്റ് ഇൻസ്പെക്ഷൻ ഇതിൽ ഉൾപ്പെടുന്നു.

ക്യാമ്പിന്റെ ഭാഗമായി എക്സ്റ്റെൻഡഡ് വാർന്റി, സ്പെയർ പാർട്സ്, ലൂബ്രിക്കന്റുകൾ, വാല്യു ആഡഡ് സർവീസുകൾ, ജെന്യൂയിൻ ആക്‌സസറികൾ എന്നിവയ്ക്ക് പ്രത്യേക ഡിസ്കൗണ്ടുകളും ലഭിക്കും. എക്സ്റ്റെൻഡഡ് വാറന്റിക്ക് 10 ശതമാനം വരെ ഡിസ്കൗണ്ട്. സ്പെയർ പാർട്സിനും ലൂബ്രിക്കന്റുകൾക്കും വാല്യു ആഡഡ് സർവീസുകൾക്കും 10 ശതമാനം വരെ വിലക്കുറവ്, ടാറ്റ മോട്ടോഴ്‌സ് ജെന്യൂയിൻ ആക്‌സസറികൾക്ക് 15 ശതമാനം വരെ വിലക്കുറവ് തുടങ്ങിയ ഓഫറുകള്‍ ഉണ്ടാകും. കൂടാതെ, ലളിതമായ ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.

ഉപഭോക്താക്കൾക്ക് സമീപത്തെ അധികൃത സർവീസ് സെന്ററുകൾ സന്ദർശിച്ച് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 18002098282 എന്ന നമ്പറിൽ ബന്ധപ്പെടുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT