image credit : tata 
Auto

ഇവിടെ ഇവി ഒണ്‍ലി: കൊച്ചിയില്‍ തുറന്നത് ടാറ്റയുടെ രണ്ട് ഇ.വി ഷോറൂമുകള്‍

കൊച്ചി ഇടപ്പള്ളി, കളമശ്ശേരി എന്നിവിടങ്ങളിലാണ് ടാറ്റ ഇവി സ്റ്റോറുകള്‍ തുറന്നത്

Dhanam News Desk

കൊച്ചിയില്‍ രണ്ട് പുതിയ ഇവി എക്‌സ്‌ക്ലൂസീവ് റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിച്ച് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി (ടി.പി.ഇ.എം). ഇടപ്പള്ളിയിലും കളമശേരിയിലുമാണ് പ്രീമിയം റീട്ടെയില്‍ സ്റ്റോറുകള്‍ തുറന്നത്. സാധാരണ ഷോറൂമുകളില്‍ നിന്നും വ്യത്യസ്തമായി ഇവി ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച വാങ്ങല്‍, ഉടമസ്ഥ അനുഭവം നല്‍കുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.

8,800 ചതുരശ്ര അടിയില്‍ രാജ്യത്തെ ഏറ്റവും വലിയ ടാറ്റ ഇ.വി ഷോറൂമാണ് ഇടപ്പള്ളിയില്‍ തുറന്നത്. പത്തിലധികം കാറുകള്‍ പ്രദര്‍ശിപ്പിക്കാനും ഉപയോക്താക്കളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുമുള്ള വിശാലമായ സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ 60 കിലോ വാട്ട് ഡി.സി ഫാസ്റ്റ് ചാര്‍ജര്‍ സൗകര്യവുമുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി സര്‍വീസ് സെന്ററും അധികം വൈകാതെ ഇവിടെ ഒരുക്കും. പ്രതിമാസം 800 വാഹനങ്ങള്‍ സര്‍വീസ് ചെയ്യാവുന്ന സൗകര്യങ്ങളാണ് സര്‍വീസ് ഏരിയയിലുണ്ടാവുക.

ആറ് വാഹനങ്ങള്‍ ഒരേ സമയം പ്രദര്‍ശിപ്പിക്കാവുന്ന രീതിയില്‍ 6,100 ചതുരശ്ര അടിയിലാണ് കളമശേരിയിലെ ഷോറൂം തയ്യാറാക്കിയിരിക്കുന്നത്. ഷോറൂമിലെത്തുന്നവരുടെ ഇ.വി ചാര്‍ജ് ചെയ്യാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 60 കിലോവാട്ടിന്റെ ഫാസ്റ്റ് ചാര്‍ജറും ഇവിടെയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT