ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ബാറ്ററിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനിക്കാര്‍ കൂടുതല്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്നും തിരികെ വിളിക്കുന്നു. മൂന്നു പ്രധാന ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ ഏഴായിരത്തോളം സ്‌കൂട്ടറുകള്‍ തിരികെ വിളിക്കുന്നതായാണ് വാര്‍ത്ത.
ഒക്കിനാവ, ഒല, പ്യുവര്‍ എന്നിവരാണ് ഏറ്റവുമധികം സ്‌കൂട്ടറുകള്‍ തിരികെ വിഴിക്കുന്നത്. ബാറ്ററി അപകടങ്ങള്‍ പതിവാകുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ നടപടികള്‍ക്കനുസൃതമായാണിത്. കേന്ദ്രത്തിന്റെ പ്രഖ്യാപനം പുറത്തുവന്നതിനു തൊട്ടുപിന്നാലെ ഒക്കിനാവ 3215 യൂണിറ്റുകള്‍ തിരികെ വിളിക്കുന്നതായി ഒക്കിനാവ അറിയിച്ചിരുന്നു. കമ്പനി നടപടിയും ആരംഭിച്ചിട്ടുണ്ട്.
1441 വാഹനങ്ങള്‍ തിരികെ വിളിക്കുന്നതായാണ് ഒല പറഞ്ഞിട്ടുള്ളത്. ഇ പ്ലൂട്ടോ 7 ജി , ഇ ട്രാന്‍സ് എന്നീ ബ്രാന്‍ഡുകളിലായി 2000 യൂണിറ്റുകള്‍ തിരികെ വിളിച്ചതായാണ് പ്യൂവര്‍ ഇവിയും പറഞ്ഞിട്ടുള്ളത്. പരിശോധനകള്‍ക്കായി കൂടുതല്‍ വാഹനങ്ങള്‍ തിരികെ വിളിക്കുമെന്നും കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം തകരാര്‍ കാണിക്കുന്ന വാഹനങ്ങള്‍ തിരികെ വിളിച്ചില്ലെങ്കില്‍ നടപടി കടുപ്പിക്കുമെന്നാണ് നിതിന്‍ ഗഡ്കരി അറിയിച്ചത്.
മെയ് മാസത്തില്‍ ബാറ്ററി സേഫ്റ്റി മന്ത് എന്ന നിലയില്‍ കൂടുതല്‍ വാഹനങ്ങളുടെ പ്രവര്‍ത്തങ്ങളെ വിലയിരുത്തുന്ന ടെസ്റ്റുകളും മറ്റും നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നതായി ഹീറോ അറിയിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine