യെസ്ഡി സ്‌ക്രാംബ്ലറിന്റെ കേരളത്തിലെ ആദ്യ വാഹനം സ്വന്തമാക്കി സുദര്‍ശനം ഗ്യാസ് ഡ്‌സ്ട്രിബ്യൂഷന്‍ ഉടമയായ വിനോദ് എം. യെസ്ഡി ജാവ കൊച്ചി ഡീലര്‍ഷിപ്പ് ഷോറൂമായ ക്ലാസിംക് മോട്ടോഴ്‌സില്‍ നിന്നുമാണ് അദ്ദേഹം തന്റെ യെസ്ഡി സ്‌ക്രാംബ്‌ളര്‍ സ്വന്തമാക്കിയിട്ടുള്ളത്.
ക്ലാസിക് മോട്ടോഴ്‌സിന്റെ മാനേജിംഗ് ഡയറക്റ്റര്‍ സൗമി നിവാസാണ് താക്കോല്‍ വിനോദിന് കൈമാറിയത്. റോഡ്‌സ്റ്റര്‍, സ്‌ക്രാംബ്ലര്‍, അഡ്വഞ്ചര്‍ എന്നിങ്ങനെ മൂന്നു മോഡലുകളാണ് ഇക്കണോമിക് റേഞ്ചില്‍ യെസ്ഡി ബ്രാന്‍ഡിനുള്ളത്.
കരുത്തിലും ടോര്‍ക്കിലും ഏറെ മികവ് പുലര്‍ത്തുന്ന യെസ്ഡി മൂന്ന് മോഡലുകളിലും ജാവ വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ള 334 സിസി എന്‍ജിനും നല്‍കിയിരിക്കുന്നു.
സ്‌ക്രാംബ്ലറിലെ എന്‍ജിന് 29.10 പിഎസ് കരുത്തും ഓഫ് റോഡിംഗിന് അനുയോജ്യമായ നിയോ റെട്രോ ഡിസൈനും നല്‍കിയിരിക്കുന്നു. ഫയര്‍ ഓറഞ്ച്, യെല്ലിംഗ് യെല്ലോ, ഒലിവ്, റിബല്‍ റെഡ് എന്നിവയില്‍ വാഹനം എത്തുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine