Auto

ഇന്നോവ ക്രിസ്റ്റ ഉള്‍പ്പെടെ മൂന്ന് ജനപ്രിയ മോഡലുകളുടെ വിതരണം നിര്‍ത്തി ടൊയോട്ട

ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി കമ്പനി

Dhanam News Desk

ജനപ്രിയ വാഹനങ്ങളായ ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, ഹൈലക്‌സ് എന്നിവയുടെ ഡീസല്‍ മോഡലുകളുടെ ഇന്ത്യയിലെ വിതരണം താത്കാലികമായി നിര്‍ത്തി വെയ്ക്കാന്‍ നിര്‍മാതാക്കളായ ടൊയോട്ട തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഈ മോഡലുകളിലെ ഡീസല്‍ എന്‍ജിനുകളുടെ ഹോഴ്‌സ്പവര്‍ ഔട്ട്പുട്ട് സര്‍ട്ടിഫിക്കേഷന്‍ ടെസ്റ്റില്‍ പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഇതോടെ ഈ മൂന്ന് മോഡലുകളുടെ വിതരണം ടൊയോട്ട താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട ടൊയോട്ട ഇന്‍ഡസ്ട്രി കോര്‍പ്പറേഷനാണ് വിതരണം നിര്‍ത്തിവെയ്ക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം ഈ വാഹനങ്ങളുടെ എമിഷന്‍, സുരക്ഷ എന്നിവ സംബന്ധിച്ച് പ്രശ്‌നങ്ങളൊന്നുമില്ലെന്നും മോഡലുകളുടെ ബുക്കിംഗ് സ്വീകരിക്കുന്നതു തുടരുമെന്നും കമ്പനി വ്യക്തമാക്കി.ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചിട്ട് വിതരണം ചെയ്യാത്ത വാഹനങ്ങളുടെ കാര്യത്തില്‍ ഉപയോക്താക്കള്‍ക്ക് വിശദീകരണം നല്‍കും. നിലവിലുള്ള ഉടമകളുടെ വാഹനങ്ങളെ ഈ ക്രമക്കേടുകള്‍ ബാധിച്ചിട്ടില്ലെന്ന് ടൊയോട്ട ഉറപ്പുനല്‍കുകയും ചെയ്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT