Auto

മറക്കല്ലേ, വാഹനങ്ങളുടെ എല്ലാ രേഖകളുടെയും കാലാവധി നീട്ടല്‍ ഡിസംബര്‍ 31 വരെ

കോവിഡ് പശ്ചാത്തലത്തില്‍ ഫെബ്രുവരി ഒന്നിന് സാധുത അവസാനിച്ച എല്ലാ രേഖകളും ഡിസംബര്‍ 31 വരെ സാധുവായി കണക്കാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നടപടി പ്രകാരമുള്ള കാലാവധി അവസാനിക്കാന്‍ ഇനി 10 പ്രവൃത്തി ദിവസങ്ങള്‍

Dhanam News Desk

ഫെബ്രുവരി ഒന്നിന് സാധുത അവസാനിച്ച എല്ലാ രേഖകളും ഡിസംബര്‍ 31 വരെ സാധുവായി കണക്കാക്കിക്കൊണ്ടുള്ള ഉത്തരവിന്റെ കാലാവധി കഴിയുകയാണ്. രജിസ്ട്രേഷന്‍, ഡ്രൈവിംഗ് ലൈസന്‍സ്, ഫിറ്റ്നസ്, പെര്‍മിറ്റ് തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കാലാവധി ഡിസംബര്‍ 31 വരെയാണ് ഗതാഗതമന്ത്രാലയം നീട്ടിയിരുന്നത്.

2020 ഫെബ്രുവരിയില്‍ അവസാനിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കായിരുന്നു ഈ പരിഗണന. 1989 ലെ മോട്ടോര്‍വാഹന ചട്ടത്തില്‍ പറയുന്ന എല്ലാ രേഖകള്‍ക്കും ഇത് ബാധകമാണ്. രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണിന്റെയും നിലവിലെ കോവിഡ് സ്ഥിതിഗതികളെയും കണക്കിലെടുത്തായിരുന്നു ഗതാഗത മന്ത്രാലയത്തിന്റെ നടപടി.

എന്നാല്‍ നടപടി പ്രകാരമുള്ള കാലാവധി അവസാനിക്കാന്‍ ഇനി 10 പ്രവൃത്തി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫെബ്രുവരിയിലും വരും മാസങ്ങളിലും കാലാവധി അവസാനിക്കുന്ന വാഹനങ്ങളുടെ രേഖകള്‍ പുതുക്കുന്നതിന് സെപ്റ്റംബര്‍ 30 ആണ് ആദ്യം സമയം നീട്ടി നല്‍കിയിരുന്നത്. ഇത് വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പിന്നീട് ഡിസംബര്‍ 31 ആക്കുകയായിരുന്നു. ടൂറിസ്റ്റ് ബസ്, മറ്റ് സ്വകാര്യ ബസുകള്‍, ടാക്സികള്‍ തുടങ്ങിയ വാഹനങ്ങള്‍ക്കെല്ലാം ഇത് ബാധകമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT