Auto

ഇലക്ട്രിക് സ്‌കൂട്ടറുകളുമായി വിന്‍ഫാസ്റ്റ്; കേരളമടക്കം 15 മേഖലകളില്‍ 50ലേറെ ഷോറൂമുകള്‍

ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ അവതരിപ്പിക്കാനുള്ള സൂചന വിന്‍ഫാസ്റ്റ് ഡിസൈന്‍ പേറ്റന്റ് അപേക്ഷകളിലൂടെ നല്‍കിയിരുന്നു

Dhanam News Desk

ഇലക്ട്രിക് കാര്‍ വിപണിക്ക് പിന്നാലെ ഇന്ത്യയിലെ ഇരുചക്രവാഹന രംഗത്തേക്കും ചുവടുവയ്ക്കാന്‍ വിയറ്റ്നാമീസ് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് (VinFast) ഒരുങ്ങുന്നു. കേരളം ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പന ശൃംഖല ഒരുക്കാനാണ് കമ്പനിയുടെ നീക്കം. ആദ്യഘട്ടത്തില്‍ 50ലേറെ ഇരുചക്രവാഹന ഷോറൂമുകള്‍ സ്ഥാപിക്കാന്‍ ഡീലര്‍മാരുമായി ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ട്.

ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് മികച്ച ഡിമാന്‍ഡുള്ള 34 പ്രധാന നഗരങ്ങളെയാണ് കമ്പനി തുടക്കത്തില്‍ ലക്ഷ്യമിടുന്നത്. കേരളത്തിന് പുറമെ ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, തെലങ്കാന, ആന്ധ്രാപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ വിപണികളിലും തുടക്കത്തില്‍ സാന്നിധ്യമുണ്ടാകും.

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സ്വീകാര്യത ഉയരുന്ന സാഹചര്യത്തില്‍ വിയറ്റ്‌നാമീസ് കമ്പനിയുടെ വരവ് മത്സരം ശക്തമാക്കാന്‍ ഇടയാക്കും. ടിവിഎസ്, ബജാജ്, ഏഥര്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ സാന്നിധ്യം ഉറപ്പിച്ച വിപണിയിലേക്കാണ് പുതിയ ആഗോള ബ്രാന്‍ഡ് എത്തുന്നത്.

വരുന്നത് മുന്നൊരുക്കങ്ങളോടെ

ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ അവതരിപ്പിക്കാനുള്ള സൂചന വിന്‍ഫാസ്റ്റ് ഡിസൈന്‍ പേറ്റന്റ് അപേക്ഷകളിലൂടെ നല്‍കിയിരുന്നു. 2024ല്‍ Klara S ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡിസൈന്‍ ഇന്ത്യയില്‍ പേറ്റന്റ് ചെയ്തിരുന്നു. 2026 ജൂണില്‍ VinFast Viper മോഡലിനും ഓഗസ്റ്റില്‍ Rasad ഇലക്ട്രിക് സ്‌കൂട്ടറിനും ഇന്ത്യയില്‍ ഡിസൈന്‍ പേറ്റന്റ് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT