എല്ലാ കമ്പനികള്‍ക്കും സ്വന്തമായൊരു ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഉണ്ടാകുന്നതാണ് നല്ലത്. ഇതുകൊണ്ടുള്ള മെച്ചങ്ങള്‍ ഇവയൊക്കെയാണ്. ഓണ്‍ലൈനില്‍ സജീവമായ ലക്ഷക്കണക്കിന് ആളുകളിലേക്ക് നേരിട്ടിറങ്ങി ചെല്ലാം. അവരെ ആകര്‍ഷിക്കാം. മറ്റൊരു ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് നിങ്ങള്‍ ഉല്‍പ്പന്നം വില്‍ക്കുന്നതെങ്കില്‍ ആ പ്ലാറ്റ്‌ഫോമില്‍ വരുന്ന ഇടപാടുകാര്‍ നിങ്ങളുടേതല്ല, മറിച്ച് ആ ഇ കൊമേഴ്‌സ് കമ്പനിയുടേതാണ്.
സ്വന്തമായൊരു ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഉണ്ടായാല്‍ അവിടെ വരുന്ന കസ്റ്റമറുടെ താല്‍പ്പര്യങ്ങള്‍ കൃത്യമായി അറിയാം. അവരുമായി നേരിട്ട് ആശയവിനിമയം നടത്താം. അവരില്‍ നിന്ന് വീണ്ടും വീണ്ടും ബിസിനസുണ്ടാക്കാം. അവരെ കൊണ്ട് റിവ്യു എഴുതിപ്പിക്കാം. അവരെ ഇന്‍ഫ്ളുവെന്‍സേഴ്‌സ് ആക്കാം. മാത്രമല്ല, നിങ്ങളുടെ ഇ കൊമേഴ്‌സ് സൈറ്റിലെ ആളുകളുടെ താല്‍പ്പര്യങ്ങളും താല്‍പ്പര്യക്കേടുകളും മുന്‍ഗണനാക്രമങ്ങളും വിശകലനം ചെയ്ത് വിപണിയിലെ പുതിയ പ്രവണതകള്‍ അതിവേഗം ഗ്രഹിക്കാം. അതിനനുസരിച്ച് ഉല്‍പ്പന്ന നവീകരണം നടത്താം. നിങ്ങളുടെ എല്ലാ കസ്റ്റമേഴ്‌സിനെയും ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവന്ന്, അവരോട് ഒരേ ടോണില്‍ സംസാരിച്ചാല്‍ അവിടെ ഒരു വിശ്വസ്തരായ കസ്റ്റമേഴ്‌സിന്റെ കമ്മ്യുണിറ്റി സൃഷ്ടിക്കപ്പെടും.
Read DhanamOnline in English
Subscribe to Dhanam Magazine